ബാലുശ്ശേരി താലൂക്ക്​ ആശുപത്രി ജീവനക്കാര​െൻറ മരണം ഹൃദയാഘാതം മൂലമെന്ന്​ റിപ്പോർട്ട്​

ബാലുശ്ശേരി: കഴിഞ്ഞ ദിവസം മരിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരൻ വേട്ടാളി ബസാറിലെ പിള്ളാടക്കണ്ടി രഘുനാഥി​െൻറ (48) പരിശോധനാഫലം നെഗറ്റിവ്, മരണം ഹൃദയാഘാതം മൂലെമന്ന് റിപ്പോർട്ട്. ഒ.പി. കൗണ്ടറിലെ താൽക്കാലിക ജീവനക്കാരനായ രഘുനാഥ് ശനിയാഴ്ച വൈകീട്ട് സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മരണം നിപ ബാധമൂലമെന്ന ആശങ്കയെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം സ്രവം പരിശോധനക്ക് മണിപ്പാലിലെ വൈറോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഫലം നെഗറ്റിവായ സാഹചര്യത്തിൽ ആശങ്കക്ക് ഇടയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ രണ്ടുപേർ നിപ ബാധിച്ച് മരിച്ച സാഹചര്യത്തിലായിരുന്നു രഘുനാഥി​െൻറ മരണത്തിൽ ആശങ്ക പരന്നത്. മൃതദേഹം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.