പരീക്ഷ പെ​െട്ടന്ന്​ മാറ്റി; വിദ്യാർഥികൾ വലഞ്ഞു

കോഴിക്കോട്: മദ്രാസ് യൂനിവേഴ്സിറ്റിക്കു കീഴിലെ വിദൂര വിദ്യാഭ്യാസ സ്കീമിലെ പി.ജി പരീക്ഷ മാറ്റിവെച്ചത് 1400ൽപരം വിദ്യാർഥികളെ വലച്ചു. നിപ ഭീതി കാരണം പരീക്ഷകളും മറ്റും പാടില്ലെന്ന ജില്ല കലക്ടറുടെ നിർദേശമുണ്ടായിട്ടും േമയ് 26 മുതൽ 28വരെയും ജൂൺ രണ്ടിനും പരീക്ഷ നടന്നതായി വിദ്യാർഥികൾ പറയുന്നു. ഞായറാഴ്ചത്തെ പരീക്ഷ മാറ്റിവെച്ചതായി പരിക്ഷ സ​െൻററിൽ എത്തിയ ശേഷമാണ് അറിഞ്ഞത്. ജില്ല കലക്ടർ കർശനമായി ഇടപെട്ടതിനാൽ പരീക്ഷ നടത്താനാവില്ലെന്നാണ് നടത്തിപ്പുകാരായ മലബാർ കോളജ് അധികൃതരോട് പറഞ്ഞത്. ഇതാടെ വിദ്യാർഥികൾ ബഹളംെവച്ചു. നിപ കാരണം പരീക്ഷ മാറ്റിവെക്കില്ലെന്നാണ് നേരേത്ത പറഞ്ഞിരുന്നത്. തിങ്കളാഴ്ച പരീക്ഷ എഴുതാൻ തയാറുള്ളവർ എറണാകുളത്ത് എത്തണമെന്നും അല്ലാത്തവർക്ക് പിന്നീട് നടത്തുമെന്നുമാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.