നോക്കുകുത്തിയായി പുളിയാൽ മീത്തൽ സാംസ്കാരിക നിലയം

നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ കാവുന്തറ പുളിയാൽ മീത്തലിലാണ് ആരും നോക്കാനാളില്ലാതെ ഒരു സാംസ്കാരിക നിലയവും ടെലിവിഷൻ ഹൗസും കാടുമൂടി കിടക്കുന്നത്. വർഷങ്ങൾക്കു മുമ്പാണ് പ്രദേശത്തെ കോളനി നിവാസികൾക്കുവേണ്ടി ഇവ സ്ഥാപിച്ചത്. എന്നാൽ, കെട്ടിടം നിർമിച്ചതല്ലാതെ ഒരു പ്രവർത്തനങ്ങളും നടന്നില്ല. കെട്ടിടത്തി​െൻറ ഉദ്ഘാടനവും ഇതുവരെ കഴിഞ്ഞിട്ടില്ല. കെട്ടിടത്തി​െൻറ വാതിലുകളും ജനലകളും തുരുമ്പെടുത്ത് നശിച്ചു. കേരളപ്പിറവിയുടെ അമ്പതാം വാർഷിക ഉപഹാരമായി രണ്ടു സ​െൻറ് സ്ഥലത്താണ് സാംസ്കാരിക നിലയമുള്ളത്. സാംസ്കാരിക നിലയം നവീകരിക്കുകയും ടെലിവിഷൻ സ്ഥാപിക്കുകയും ചെയ്താൽ പ്രദേശത്തുകാർക്ക് വലിയ അനുഗ്രഹമാകും. സാംസ്കാരിക നിലയം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. നിലയത്തി​െൻറ മുഴുവൻ അറ്റകുറ്റപ്പണികളും തീർത്ത് കോളനി നിവാസികൾക്ക് സാംസ്കാരിക നിലയം എത്രയും പെെട്ടന്ന് തുറന്നുകൊടുക്കണമെന്ന് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. വെള്ളിയോട് മീത്തൽ കണ്ണനെ കൺവീനറായി തെരഞ്ഞെടുത്തു. വിയ്യംകുളങ്ങര റഷീദ് മാസ്റ്റർ, എൻ.എം. ചന്ദ്രൻ, പി.എം. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.