വവ്വാൽ വയ്യാവേലിയായപ്പോൾ ജനം പരിഭ്രാന്തിയിലായി

നന്മണ്ട: വവ്വാൽ വയ്യാവേലിയായപ്പോൾ മൃഗസംരക്ഷണ വകുപ്പും കെ.എസ്.ഇ.ബിയും കൈകോർത്തു. നന്മണ്ട 12ൽ വെള്ളിയാഴ്ച രാത്രിയാണ് വൈദ്യുതിലൈനിൽ വവ്വാൽ വീണത്. ഇതാണ് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയത്. നിപ ഭീതിയിൽ കഴിയുന്ന ഗ്രാമീണർക്ക് വവ്വാൽ വിശേഷം കൂടി അറിഞ്ഞതോടെ പലരും അടച്ചിട്ട മുറിയിൽതന്നെ കഴിഞ്ഞുകൂടുകയായിരുന്നു. അവസാനം ഞായറാഴ്ച നാട്ടുകാർതന്നെ മൃഗസംരക്ഷണ വകുപ്പിനെയും കാക്കൂർ കെ.എസ്.ഇ.ബി അധികൃതരെയും അറിയിക്കുകയായിരുന്നു. ഡോ. പ്രവീണി​െൻറ സാന്നിധ്യത്തിൽ കാക്കൂർ കെ.എസ്.ഇ.ബി സബ് എൻജിനീയർ അനിൽ വവ്വാലിനെ വടികൊണ്ട് താഴെവീഴ്ത്തി ഡോക്ടർതന്നെ മണ്ണെണ്ണ ഒഴിച്ച് സംസ്കരിച്ചതിനുശേഷമാണ് നാട്ടുകാർക്ക് ശ്വാസം നേരെവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.