നിപ വൈറസ്​: പൊതുപരിപാടികളെല്ലാം മാറ്റി; പൊതുജനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവം

ബാലുശ്ശേരി: നിപ വൈറസ് ഭീതിയിൽ പൊതുപരിപാടികളെല്ലാം മാറ്റി പൊതുജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവം. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടുപേർ നിപ ബാധിച്ച് മരിച്ചതോടെ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും സജീവമാക്കി. പലയിടത്തും ഇഫ്താർ സംഗമങ്ങളും ഉപേക്ഷിച്ചു. പള്ളികളിൽ നമസ്കാരത്തിനെത്തുന്നവർക്ക് കൈകാലുകൾ ശുദ്ധി വരുത്താനായി പ്രത്യേക പൈപ്പുകളും താൽക്കാലിക നിയന്ത്രണത്തി​െൻറ ഭാഗമായി സ്ഥാപിച്ചു. 23ന് ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തി​െൻറ ഭാഗമായി നടത്തുന്ന പ്രസാദ ഉൗട്ട് ഇത്തവണ ഒഴിവാക്കാൻ ബാലുശ്ശേരി പൊന്നരംതെരു ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു. അനുമോദന സമ്മേളനങ്ങളും യോഗങ്ങളും മാറ്റിവെച്ചവയിൽപ്പെടും. ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസ്, എരമംഗലം പി.എച്ച്.സി, കൃഷിഭവൻ, ഹോമിയോ ഡിസ്പെൻസറി തുടങ്ങിയ സ്ഥാപനങ്ങളിലും വീടുകളിലും ശുചീകരണവും ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി. വ്യാപാരി വ്യവസായി സമിതി യൂനിറ്റി​െൻറ നേതൃത്വത്തിൽ മാസ്ക് വിതരണം ചെയ്തു. വിവാഹവും വിവാഹ നിശ്ചയങ്ങളും പല കുടുംബങ്ങളും മാറ്റിവെക്കുകയാണ്. മരണവീടുകളിൽ മിക്കതും രണ്ടോ മൂന്നോ ദിവസംകൊണ്ട് മരണാനന്തര ചടങ്ങുകൾ അവസാനിപ്പിക്കുകയാണ്. ബന്ധുക്കളും അയൽവാസികളും മരണവീടുകളിലേക്ക് വരാൻ മടിക്കുന്ന സ്ഥിതിയുമുണ്ട്. ബാലുശ്ശേരി സന്ധ്യ സിനിഹൗസിലെ രണ്ട് തിയറ്ററുകളും ഒരാഴ്ചക്കാലത്തേക്ക് അടച്ചിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.