ഹോമിയോ ഗുളിക: ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന്​ അനുഭവസ്​ഥൻ

മുക്കം: മണാശ്ശേരി ഹോമിയോ ആശുപത്രിയിൽനിന്ന് നിപ വൈറസിനെതിരെ പ്രതിരോധത്തിനെന്നു പറഞ്ഞ് തന്ന ഗുളികകൾ കഴിച്ചതിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി അനുഭവസ്ഥൻ വിനോദ് മണാശ്ശേരി പറഞ്ഞു. വെള്ളിയാഴ്ച മണാശ്ശേരി ഹോമിയോ ആശുപത്രിയിൽ ഭാര്യക്കും അനുജ​െൻറ ഭാര്യക്കുമൊപ്പമാണ് എത്തിയത്. ഡോക്ടർ അവധിയിലായിരുന്നു. നിപ പനിക്കെതിരെ ഹോമിയോ മരുന്ന് വിതരണം നടത്തുന്നതായ നോട്ടീസ് ചുമരിൽ പതിച്ചിട്ടുണ്ടായിരുന്നു. ഭാര്യക്ക് മരുന്ന് ചോദിച്ചപ്പോൾ ഡോക്ടറുടെ കുറിപ്പില്ലാതെ നൽകാൻ പറ്റില്ലെന്നും നിപ പ്രതിരോധ മരുന്ന് നൽകാമെന്നും പറഞ്ഞു. ഞങ്ങൾ മൂന്നുപേരും വാങ്ങി. അറ്റൻഡറാണ് ഗുളികകൾ തന്നത്. കഴിക്കേണ്ട രീതി നോട്ടീസ് ബോർഡിൽ ഉണ്ടായിരുന്നു. ഞാൻ ഗുളിക കഴിച്ചപ്പോൾ തലകറക്കവും ഛർദിയും അനുഭവപ്പെട്ടു. ഞങ്ങേളാടൊപ്പം 35 പേർക്കും നിപ രോഗ പ്രതിരോധത്തിനുള്ള ഗുളികകൾ നൽകി രജിസ്റ്ററിൽ പേരും അഡ്രസും ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ഗുളികകൾ കഴിച്ച ശേഷമാണ് അസ്വസ്ഥത ഉണ്ടായത്. താൻ ഹോമിയോ മരുന്നിന് എതിരല്ലെന്നും താനും ഭാര്യയും സ്ഥിരമായി ഹോമിയോ മരുന്ന് കഴിക്കുന്നവരാണെന്നും വിനോദ് പറഞ്ഞു. ജില്ല വിദഗ്ധ സംഘം ഡോക്ടർമാരോടും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോടും നഗരസഭ ചെയർമാനോടും കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഛർദിയും തലകറക്കവും അനുഭപ്പെട്ട കാര്യം പുറത്തുപറഞ്ഞതോടെ ബുദ്ധിമുട്ടിലായിരിക്കയാണെന്നും വിനോദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.