കാൽപന്തിെൻറ പെരുങ്കളിയാട്ടം അങ്ങ് റഷ്യയിൽ. കിക്കോഫ് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, വിശ്വമേളയുടെ ആവേശം ചുരം കയറിയെത്തി വയനാടൻ മലമുകളിൽ ആരവങ്ങളുയർത്തിക്കഴിഞ്ഞു. കളിയുടെ വീറും വാശിയും പേറുന്ന വയനാട്, ഫുട്ബാളിന് അത്രമേൽ വളക്കൂറുള്ള മണ്ണാണ്. ചിരവൈരങ്ങളുടെയും അതിക്രമങ്ങളുടെയും വിവരക്കേടിനെ കരുത്തോടെ പ്രതിരോധിച്ചുനിർത്തി സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും മുന്നേറ്റച്ചുവടുകൾ തീർക്കാൻ ഇൗ മണ്ണിന് ഫുട്ബാൾ നൽകുന്ന ഉൗർജം പറഞ്ഞറിയിക്കാവുന്നതല്ല. ഉള്ളിലുറയുന്ന കളിക്കമ്പത്തിൽ മലയാളക്കരയിലെ ഒരു നാടിനും പിന്നിലല്ലാത്ത വയനാടിന് സൗഹൃദക്കളരികളുടെ ഉത്സവക്കാഴ്ചകളാണ് ഒാരോ ലോകകപ്പുകളും. അരപ്പറ്റയും അച്ചൂരും മുണ്ടേരിയും മുട്ടിലും മീനങ്ങാടിയും അമ്പലവയലും തലപ്പുഴയും പനമരവുമടക്കം ജില്ലയുടെ വിഭിന്ന കോണുകളിൽ നുരഞ്ഞുപൊന്തുന്ന ഫുട്ബാൾ പ്രേമം ലാറ്റിനമേരിക്കൻ ദേശങ്ങളെപ്പോലും കവച്ചുവെക്കുന്ന രീതിയിലേക്ക് വികാസം പ്രാപിക്കുകയാണ്. അർജൻറീനയും ബ്രസീലും ഇംഗ്ലണ്ടും ജർമനിയും പോർചുഗലും ഫ്രാൻസുമെന്നൊക്കെ വേർതിരിഞ്ഞ് കളിക്കമ്പക്കാർ പരസ്പരം പോരടിക്കുകയും ഫ്ലക്സും ബോർഡും തോരണങ്ങളുമടക്കം വർണക്കാഴ്ചകളൊരുക്കി ലോകകപ്പിനെ മത്സരപൂർവം കാത്തിരിക്കുകയും ചെയ്യുന്നു. സാേങ്കതികതയുടെ പുതുകാലത്തിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും കലുങ്കുകളും മതിലുകളുമൊക്കെ വിവിധ ദേശങ്ങളുടെ അടയാളമുദ്രകളാൽ നിറയുന്നു. റഷ്യൻ ലോകകപ്പിനെ വരവേൽക്കുന്ന വയനാടൻ ഫുട്ബാൾ ഗ്രാമങ്ങളിലൂടെ 'മാധ്യമം' നടത്തുന്ന സഞ്ചാരം ഇന്നുമുതൽ... കളിക്കമ്പത്തിെൻറ അരപ്പട്ട കെട്ടിയ ഗ്രാമം കൽപറ്റ: കളിയെ ജീവശ്വാസംപോലെ കരുതുന്നവരുടെ നാടാണ് അരപ്പറ്റ. വയനാടിെൻറ ഫുട്ബാൾ ആവേശത്തിന് രക്തത്തിലലിഞ്ഞ കളിക്കമ്പം കൊണ്ട് കൈയൊപ്പു ചാർത്തിയ ഗ്രാമം. മലയാളക്കരയിൽ സംസ്ഥാന ടൂർണെമൻറുകൾ ഏറ്റെടുത്തു നടത്താൻ ആളില്ലാതെ പോകുേമ്പാൾ ഏതു കളികളെയും ആവേശപൂർവം ഏറ്റെടുത്ത് ആളും ആരവങ്ങളും കൊണ്ട് പിന്തുണ നൽകി കേരളത്തിലെ ഫുട്ബാൾ ഭരണകർത്താക്കളെ വിസ്മയിപ്പിച്ച കളിക്കമ്പത്തിേൻറയും സംഘാടനമികവിെൻറയും നാടാണ് അരപ്പറ്റ. നോവ ക്ലബ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നു. ജില്ലയിൽ ഏറ്റവും ആധികാരികമായും ആവേശഭരിതമായും കളിയെ സമീപിക്കുന്ന പ്രദേശമാണ് ഇൗ എസ്റ്റേറ്റ് പ്രദേശം. ദേശീയ തലത്തിൽതന്നെ ശ്രദ്ധേയരായ ഒേട്ടറെ താരങ്ങൾക്ക് ജന്മം നൽകിയ അരപ്പറ്റ വയനാടിെൻറ ഫുട്ബാൾ നഴ്സറി കൂടിയാണ്. ഇവിടത്തെ തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ ബഹുഭൂരിപക്ഷം ആളുകളുടെയും ജീവശ്വാസമാണ് കാൽപന്തുകളി. അതറിയണമെങ്കിൽ ലോകകപ്പിന് പത്തു പകലിരവുകളിലധികം ബാക്കിയിരിക്കേ അരപ്പറ്റയിലെത്തിയാൽ മതി. മലപ്പുറത്തെ ഗ്രാമങ്ങൾ വരെ പിന്നിലായിപ്പോകുന്ന നിറക്കൂട്ടും ആരവങ്ങളും ആേവശവും. മേപ്പാടിയിൽനിന്ന് താഴെ അരപ്പറ്റയിലെത്തുന്നതിനു തൊട്ടുള്ള വളവുതിരിഞ്ഞ് കാണുന്ന ബസ്സ്റ്റോപ്പ് അർജൻറീനയുടെ നിറമണിഞ്ഞു കഴിഞ്ഞു. പിൻതിരിഞ്ഞ് നിൽക്കുന്ന മെസ്സിയുടെ ചിത്രം കാത്തിരിപ്പുകേന്ദ്രത്തിൽ ആകാശനീലിമയിൽ വരച്ചുചേർത്തിട്ടുണ്ട്. അർജൻറീനക്ക് മേൽക്കോയ്മയെന്ന് കരുതുേമ്പാഴേക്ക് ഗ്രൗണ്ടിന് തൊട്ടുള്ള ചപ്പുപുര ആ ധാരണകളെ കാറ്റിൽപറത്തും. തേയിലച്ചപ്പ് കൊണ്ടിടുന്ന ആ ഷെഡ് മുഴവൻ ബ്രസീൽമയമാണിപ്പോൾ. ബ്രസീലിെൻറ പതാകയും പച്ചയും മഞ്ഞയും തോരണങ്ങളുമായി അത്രയധികം ആകർഷണമായാണ് അതലങ്കരിച്ചിരിക്കുന്നത്. എസ്റ്റേറ്റ് അധികൃതരുടെ അനുമതി വാങ്ങിയാണ് ചപ്പുപുരയെ മഞ്ഞയിൽ പൊതിഞ്ഞതെന്ന് ബ്രസീൽ ആരാധകർ പറയുന്നു. താഴെ അരപ്പറ്റ ടൗൺ മുഴുവൻ ബാനറുകളും തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരുപുറവും മെസ്സിയുടെ കട്ടൗട്ടുകൾ നിരത്തി 'സ്വാഗതം, അർജൻറീനൻ കോട്ടയിലേക്ക്' എന്ന വിശേഷണവും നൽകി ടൗണിൽ അർജൻറീനാ ആരാധകർക്ക് മേൽക്കൈ. റഷ്യയിൽ അർജൻറീനയുടെ േപ്ലയിങ് ഇലവനിൽ ബൂട്ടണിഞ്ഞേക്കാവുന്ന 11 പേരുടെയും കട്ടൗട്ടുകൾ നിരത്തിനിർത്തിയാണ് അർജൻറീന കരുത്തുകാട്ടുന്നത്. ടൗണിന് കുറുകെ വെള്ളയും നീലയും തോരണങ്ങളും കൂറ്റൻ ഫ്ലക്സുമൊക്കെയുണ്ട്. തുടക്കം സാവകാശമായെങ്കിലും പിന്നീടുള്ള കരുനീക്കങ്ങൾക്ക് വേഗം കൂട്ടിയ ബ്രസീൽ ആരാധകർ പതാകയും തോരണങ്ങളും ഫ്ലക്സുമൊക്കെയായി ഒപ്പം പിടിക്കുന്നുണ്ട്. തങ്ങളുടെ പല നമ്പറുകളും ഇറങ്ങാനിരിക്കുന്നുണ്ടെന്നും കളി അടുക്കുേമ്പാൾ മേൽക്കെ ബ്രസീലിനാകുമെന്നും ആരാധകരുടെ അവകാശ വാദം. പ്രത്യേക യോഗങ്ങളും തന്ത്രങ്ങളുമൊക്കെയായി ആരാധകർക്കിടയിലെ ആേരാഗ്യകരമായ മത്സരം കൊഴുക്കുകയാണ്. കുട്ടൻ, ശരീഫ്, രഞ്ജിത്ത്, റിഷാദ്, നിയാസ്, വിഷ്ണു, ലത്തീഫ്, യൂനുസ്, റാഷിദ്, ജയൻ തുടങ്ങിയവരാണ് അർജൻറീനയുടെ കട്ട ഫാൻസായി തേരുതെളിക്കുന്നത്. ഇതിനകം 30,000ത്തിലേറെ രൂപ ഫ്ലക്സിനും മറ്റുമായി ചെലവഴിച്ചെന്ന് 'അർജൻറീനക്കാർ' പറയുന്നു. ലയണൽ മെസ്സിയെ ചുറ്റിപ്പറ്റിയാണ് ആരാധകരുടെ പ്രതീക്ഷ മുഴുവൻ. റഷ്യയിലേക്ക് തലനാരിഴക്ക് യോഗ്യത നേടിയെത്തിയ ടീം കപ്പടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവരൊക്കെ. മറുവശത്ത് മുൻജില്ല-സംസ്ഥാന താരമായിരുന്ന ഷാഫി, അനസ്, ഉണ്ണി, ഫാരിസ്, അഷ്കർ, ഷാഹിർ, ഷംനാസ് തുടങ്ങിയവരാണ് അരപ്പറ്റയിൽ മഞ്ഞപ്പടക്കുവേണ്ടി കുപ്പായമിടുന്നത്. 'ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിൽ കളി കാണുന്ന കാലം മുതൽ ഒാരോ ടീമിനും ഇവിടെ ആരാധകക്കൂട്ടമുണ്ട്.' -ഷാഫി പറയുന്നു. ഷാഫിയുടെ പ്രഖ്യാപനം ബെൽജിയത്തിെൻറ ആരാധകനായ ഷഹീൻ സാക്ഷ്യപ്പെടുത്തുന്നു. ബെൽജിയത്തിെൻറ േപ്ലയിങ് ലൈനപ്പ് വിശദീകരിച്ച് ടീമിെൻറ കരുത്ത് വിവരിക്കുന്നു ഷഹീൻ. ഷറഫുദ്ദീൻ, ക്ലമൻറ് ബാബു, ഷൗക്കത്ത്, ഫാസിൽ എന്നിവർ ജർമനിക്കൊപ്പം കച്ചമുറുക്കുേമ്പാൾ ആലിയും സ്റ്റാലിനും അഷ്ക്കറും നൗഷാദുമൊക്കെ ഫ്രാൻസിെൻറ ഉറച്ച ഇഷ്ടക്കാരാണ്. ഇംഗ്ലണ്ടിനും പോർചുഗലിനും സ്പെയിനിനുമൊക്കെ വേണ്ടി വാദിക്കാനും ആരാധകരുണ്ടേറെ. കളി അടുത്തുവരുേമ്പാൾ വലിയ സ്ക്രീനിൽ അതാസ്വദിക്കാനുള്ള തയാറെടുപ്പുകളും തകൃതിയാണ്. ജാതി, മത, രാഷ്ട്രീയ വൈരങ്ങളൊക്കെ നിഷ്പ്രഭമാക്കുന്ന കൂട്ടായ്മയാണ് കളിയോട് ഇഴചേർന്ന് ഇവരെല്ലാം അരപ്പറ്റയിൽ സൃഷ്ടിച്ചെടുക്കുന്നത്. 'അരപ്പറ്റക്ക് ഫുട്ബാൾ കഴിഞ്ഞേയുള്ളൂ, രാഷ്ട്രീയം'- കളി നാടിെൻറ നന്മക്കെന്ന മുദ്രാവാക്യമുയർത്തി ശരീഫ് പറയുന്നു. SATWDL9 താഴെ അരപ്പറ്റയിലെ ചപ്പുപുര ബ്രസീൽ ആരാധകർ കൈയടക്കിയപ്പോൾ SATWDL10 അരപ്പറ്റ ടൗൺ ടീമുകളുടെ ഫ്ലക്സുകളും തോരണങ്ങളുംകൊണ്ട് നിറഞ്ഞപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.