മുക്കം: പഴമക്കാരുടെ നോമ്പ് തുറയിലെ പ്രധാന വിഭവമായിരുന്ന 'പാൽ വായക്ക'പലയിടങ്ങളിലും ഇപ്പോഴും സജീവമാണ്. പാൽ, തേങ്ങാപാൽ, നേന്ത്ര പഴം, പശുവിൻ നെയ്യ്, അണ്ടിപരിപ്പ്, ഉണക്കമുന്തിരി, പഞ്ചസാര, സാബൂൻ അരി എന്നിവ ചേർത്ത് പാകം ചെയ്യുന്ന വിഭവമാണിത്. അന്യമാകുന്ന ഈ വിഭവം ചിലയിടങ്ങളിൽ തിരിച്ച് വന്നിട്ടുണ്ട്. ഉണ്ടാക്കാൻ ചിലവേറിയതും പുതുതലമുറയ്ക്ക് എണ്ണകടികളോടും പഴച്ചാറുകളോടുമാണ് താൽപര്യമെന്നതും പാൽവായക്കയെ നോമ്പുതുറ വിഭവങ്ങളിൽ അപൂർവ ഇനമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.