നവീകരിച്ച മസ്ജിദ് ഉൽഘാടനം ചെയ്തു

ഫറോക്ക് : നവീകരിച്ച ശാരദാമന്ദിരം കച്ചേരികുഴിവയൽ നൂർ മസ്ജിദ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പ്രൊഫ: എ.കെ അബ്ദുൽ ഹമീദ് ഉൽഘാടനം ചെയ്തു . പി.കെ ചെറുകോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സ്വാലിഹ് തുറാബ് അസ്സഖാഫി നിസ്കാരത്തിന് നേതൃത്വം നൽകി. ഉമറുൽ ഫാറൂഖ് ജമലുല്ലൈലി പെരുമുഖം മുഖ്യ പ്രഭാഷണം നടത്തി . മിഹ്റാൻ കോയ സഖാഫി, റസാഖ് ഹാജി, ടി .കെ റിയാസ് എന്നിവർ സംസാരിച്ചു. മാറ്റിവെച്ചു രാമനാട്ടുകര: ശബ്ദം രാമനാട്ടുകര ആറിന് വികാസ് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന എസ്.എസ്.എല്‍.സി. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും മാറ്റിവെച്ചു. പരിപാടിയിലെ ഉദ്ഘാടകനായ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരണാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.