ബാങ്ക്​ തട്ടിപ്പ്​; ഗുജറാത്ത്​ കമ്പനിയുടെ 4701 കോടി ഇ.ഡി പിടിച്ചെടുത്തു

ന്യൂഡൽഹി: ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സ്റ്റെർലിങ് ബയോടെക്കി​െൻറ 4,701 കോടിയുടെ ആസ്തി എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തു. 5000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കള്ളപ്പണ തട്ടിപ്പ് തടയൽ നിയമപ്രകാരം (പി.എം.എൽ.എ) നോട്ടീസ് നൽകിയശേഷമായിരുന്നു നടപടി. 4000 ഏക്കർ ഭൂമി, കമ്പനിയിലെ യന്ത്രസാമഗ്രികൾ, വിവിധ കമ്പനികളുമായി ബന്ധപ്പെട്ട 200 ബാങ്ക് അക്കൗണ്ടുകൾ, 6.67 കോടിയുടെ ഒാഹരി നിക്ഷേപം, ആഡംബര കാറുകൾ എന്നിവയാണ് വഡോദര ആസ്ഥാനമായ കമ്പനിയിൽനിന്ന് പിടിച്ചെടുത്തത്. ഇൗ വർഷം ഇ.ഡി നടത്തുന്ന ഏറ്റവും വലിയ സ്വത്ത് പിടിച്ചെടുക്കലുകളിലൊന്നാണിത്. കമ്പനിയുടെ പ്രമോട്ടർമാർ വ്യാജ രേഖകൾ ചമച്ച് ആന്ധ്ര ബാങ്ക്, എസ്.ബി.െഎ, അലഹബാദ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ എന്നിവരുടെ കൺസോർട്യത്തിൽനിന്നാണ് 5000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.