അറബി കുടുംബങ്ങളെത്തി അറബിക്​ ക്ലബ്​ ഉദ്ഘാടനം നടത്തിയത്​ ആവേശമായി

മുക്കം: യു.എ.ഇ സ്വദേശികളായ അറബി കുടുംബങ്ങളെത്തി സ്കൂളിലെ അറബിക് ക്ലബ് ഉദ്ഘാടനം നടത്തിയത് വേറിട്ടൊരു കാഴ്ചയായി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അറബിക് ക്ലബ് ഉദ്ഘാടനം വേദിയാണ് വിദ്യാർഥികൾക്കും പ്രത്യേകിച്ച് വനിതകളായ അറബികൾക്കും ആവേശമായത്. യു.എ.ഇയിലെ റിസേർച് സ്കോളർ അമൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അബൂബക്കർ പുതുക്കുടി അധ്യക്ഷതവഹിച്ചു. അമൽ അഹ്മദ്, അസീൽ അഹമ്മദ് ,ബഹ്ജത് അഹമ്മദ്, അബ്ദുല്ല അഹമ്മദ് എന്നീ നാലംഗ ഇമാറാത്തി കൂടുംബമാണ് ഇത്തവണ സ്കൂളിലെത്തിയത്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് ചേന്ദമംഗലൂരിലെത്തിയതായിരുന്നു ഇവർ. ഭാഷ പഠിക്കുന്നതിനുവേണ്ടി ഇത്തരം അനുഭവങ്ങളും അവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന് അമൽ അഹ്മദ് അഭിപ്രായപ്പെട്ടു. ഒരു മണിക്കൂറിലേറെ വിദ്യാർഥികളുടെ വിവിധങ്ങളായ അറബിയിലും ഇംഗ്ലിഷിലുമുള്ള ചോദ്യങ്ങൾ കേട്ടും മറുപടി നൽകിയും കലാവിരുന്ന് ആസ്വദിച്ചുമാണ് സംഘം തിരിച്ചുപോയത്. photo MKMUC 5 ചേന്ദമംഗലൂർ എച്ച്.എസ്.എസ് അറബിക് ക്ലബ് യു.എ.ഇ റിസർച് സ്കോളർ അമൽ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.