ഓമശ്ശേരി: . ഓമശ്ശേരി വെളിമണ്ണ മേപ്പളിക്കുടുക്കിൽ കുഞ്ഞീവിയുടെ 217803 1258 നമ്പറിലുള്ള ബി.പി.എൽ കാർഡിലാണ് മാസവരുമാനമായി നാലര ലക്ഷം തെറ്റായി രേഖപ്പെടുത്തിയത്. കാർഡ് ലഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും തിരുത്താൻ കഴിയാതെ ഓഫിസുകൾ കയറിയിറങ്ങുകയാണ് 65 കഴിഞ്ഞ ഭർത്താവായ അഹമ്മദ് കുട്ടി. ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കും റേഷനിങ് ഇൻസ്പെക്ടർക്കും പലതവണ പരാതി നൽകിയിട്ടും ഇതുവരെ തിരുത്താൻ കഴിഞ്ഞിട്ടില്ല. ഡി.എസ്.ഒയുടെ അടുത്ത് നേരിട്ട് പരാതിയുമായി ചെല്ലുമ്പോൾ താലൂക്ക് ഓഫിസിലേക്ക് വിശദവിവരങ്ങൾ അറിയിക്കുമെന്നാണ് വിവരം ലഭിക്കുന്നത്. കാർഡിൽ രേഖപ്പെടുത്തിയ തെറ്റായ വരുമാനക്കണക്കുമൂലം മറ്റ് ആനുകൂല്യങ്ങളും തടയുമെന്ന പേടിയിലാണ് ഈ കുടുംമ്പം. തൊഴിലെടുക്കാൻ കഴിയാതെ വീട്ടിൽ കഴിയുന്ന അഹമ്മദുകുട്ടി ഇനി എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ്. photo: ration card.jpg തെറ്റായ മാസവരുമാനം രേഖപ്പെടുത്തിയ കാർഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.