ഫാഷിസ്​റ്റ്​ ഭീകരത ഭരണകൂട സൃഷ്​ടി -ടി.വി. ബാലൻ

മേപ്പയൂർ: സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന ഫാഷിസ്റ്റ് ഭീകരത രാജ്യം ഭരിക്കുന്ന ഭരണകൂടത്തി​െൻറ സൃഷ്ടിയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന സഖാവ് എം.കെ. കുഞ്ഞിരാമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ദുഷ്ടശക്തികളുടെ ആശിർവാദത്തോടെയാണ് നോവലിസ്റ്റ് എസ്. ഹരീഷിനെതിരെയുള്ള കടന്നാക്രമണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ പേരാമ്പ്ര മണ്ഡലം അസി. സെക്രട്ടറി യൂസുഫ് കോറോത്ത് അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല കൗൺസിൽ അംഗം അജയ് ആവള അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല എക്സിക്യൂട്ടിവ് അംഗം കെ.കെ. ബാലൻ, എ.കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ബാബു കൊളക്കണ്ടി സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി കെ. വത്സകുമാർ നന്ദിയും പറഞ്ഞു. mepa99.jpg സ്വാതന്ത്ര്യസമര സേനാനി എം.കെ. കുഞ്ഞിരാമൻ അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു മഴ അൽപം മാറിയതോടെ ചെമ്മീൻ സുലഭമായി നന്തിബസാർ: മഴ അൽപം മാറിയതോടെ മത്സ്യത്തൊഴിലാളികൾക്ക്‌ ചാകര. കടൽ ക്ഷോഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും യഥേഷ്ടം ചെമ്മീനും കിളമത്സ്യങ്ങളും മാർക്കറ്റിൽ സുലഭമാണ്. ചെമ്മീൻ കിലോക്ക് 200 രൂപയിലേക്ക് താഴ്ന്നപ്പോൾ ചെറുകിട മത്സ്യങ്ങൾക്ക് നൂറിൽ താെഴയേ വിലയുള്ളൂ. അയലയും സഹയാത്രികരായുണ്ട്. 'നിപ വന്നതോടെ നിശ്ചലമായിരുന്ന മത്സ്യവിപണിയിൽ അൽപമൊരു മാറ്റം കാണാനുണ്ട്. കുറച്ചുകാലമായിട്ട് ഐസ് മീൻ വാങ്ങുന്നതു കുറവായിരുന്നു. ഇപ്പോൾ ഫ്രഷ് മീൻ വരാൻ തുടങ്ങിയതോടെ മാർക്കറ്റിൽ മാറ്റങ്ങളുണ്ടായി. 170 രൂപക്ക് ഒരു കിലോ ചിക്കൻ കിട്ടാനുള്ളപ്പോൾ കൂടുതൽ വിലക്ക് അമോണിയം കലർത്തിയ മത്സ്യം വാങ്ങാൻ ആളുകൾ കൂട്ടാക്കിയിരുന്നില്ല. മായം കലർന്ന മത്സ്യങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തിയതോടെ ഉപഭോക്താക്കളും പുറംതിരിഞ്ഞുനിൽക്കാൻ തുടങ്ങിയിട്ടുണ്ട്. nandi (5).jpg ചെമ്മീൻ ചാകര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.