ഓണം-ബക്രീദ് ഖാദിമേള ആഗസ്​റ്റ്​ അഞ്ചു​ മുതൽ

കോഴിക്കോട്: വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങളും ഗ്രാമവ്യവസായ ഉൽപന്നങ്ങളുമായി ഖാദി വ്യവസായ ബോർഡ് ഒരുക്കുന്ന ഓണം-ബക്രീദ് ഖാദിമേളക്ക് ആഗസ്റ്റ് അഞ്ചിന് തുടക്കമാകും. ജില്ല ഖാദി ഗ്രാമവ്യവസായ ബോർഡ് അങ്കണത്തിൽ നടക്കുന്ന മേള തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദ്യ വിൽപന നിർവഹിക്കും. ജില്ലയിൽ ശുചിത്വ സർവേ ആഗസ്റ്റ് ഒന്നു മുതൽ കോഴിക്കോട്: കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയത്തി​െൻറ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ബുധനാഴ്ച മുതൽ ശുചിത്വ സർവേ തുടങ്ങുന്നു. സ്കൂളുകൾ, അംഗൻവാടികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ചന്തകൾ, പഞ്ചായത്തുകൾ മുതലായ പൊതുഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാട് എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സർവേയിലൂടെ റാങ്ക് നിശ്ചയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.