കെട്ടിട ഉടമയുടെ മകനെ മർദിച്ചതായി പരാതി

കൊടുവള്ളി: വാടക ചോദിച്ചെത്തിയ കെട്ടിട ഉടമയുടെ മകനെ കട നടത്തിപ്പുകാരൻ മർദിച്ചതായി പരാതി. കൊടുവള്ളി-നരിക്കുനി റോഡിലെ ഫോർച്യൂൺ ടവറിൽ പ്രവർത്തിക്കുന്ന ചെരിപ്പുകടയിൽ വാടക ചോദിച്ചെത്തിയ കെട്ടിട ഉടമയുടെ മകൻ അബൂബക്കർ അൽഫാനെയാണ് (20) കട നടത്തിപ്പുകാരൻ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. മർദനത്തിൽ പരിക്കേറ്റ യുവാവിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവള്ളി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.