കൊടുവള്ളി: സാമൂഹിക സുരക്ഷ പെൻഷൻ വിതരണം സംബന്ധിച്ച സംസ്ഥാന സർക്കാറിെൻറ ഉത്തരവ് പുനഃപരിശോധിക്കുകയും സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അർഹരായവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ഇ. ദിവാകരൻ ആവശ്യപ്പെട്ടു. ഭാരതീയ മസ്ദൂർ സംഘത്തിെൻറ 64ാം സ്ഥാപനദിനാഘോഷത്തിെൻറ ഭാഗമായി കൊടുവൻമുഴി യൂനിറ്റ് കരൂഞ്ഞിയിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017 ഫെബ്രുവരി ആറു മുതൽ പുതിയ അപേക്ഷകർക്ക് ഏതെങ്കിലും ഒരു പെൻഷന് മാത്രമേ അർഹതയുണ്ടാവുകയുള്ളൂ എന്ന സംസ്ഥാന സർക്കാറിെൻറ ഉത്തരവ് സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഇ. വിനീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം കെ.പി. ബാലരാമൻ ദീപ പ്രോജ്വലനം നടത്തി. 'ഭാരതീയ കുടുംബസങ്കൽപം' വിഷയത്തെ അധികരിച്ച് ബാലഗോകുലം മേഖല ഉപാധ്യക്ഷൻ രാധാകൃഷ്ണൻ ഉണ്ണികുളം പ്രഭാഷണം നടത്തി. മുതിർന്ന തൊഴിലാളികളെയും ഉന്നത പരീക്ഷകളിൽ വിജയം കൈവരിച്ചവരെയും ചടങ്ങിൽ ആദരിച്ചു. കെ.എം. ചന്ദ്രൻ, പി.കെ. വിശ്വനാഥൻ, പൂങ്കന്നത്ത് രവീന്ദ്രൻ, കെ. മനോജ്, ബി.പി. സതീഷ്കുമാർ എന്നിവർ സംസാരിച്ചു. photo: Kdy-6 kpsta puraskaram.jpg കെ.പി.എസ്.ടി.എ പ്രതിഭാശലഭ പുരസ്കാരം എം.കെ. രാഘവൻ എം.പി സമ്മാനിക്കുന്നു കെ.പി.എസ്.ടി.എ പ്രതിഭാശലഭ പുരസ്കാരം സമ്മാനിച്ചു കൊടുവള്ളി: ഉപജില്ലയിൽ എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്ക് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി ഏർപ്പെടുത്തിയ പ്രതിഭാശലഭ പുരസ്കാരം എം.കെ. രാഘവൻ എം.പി സമ്മാനിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതിക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. ബി.പി.ഒ വി.എം. മെഹറലി മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം വി. ഷക്കീല, ജില്ല ട്രഷറർ ഷാജു പി. കൃഷ്ണൻ, സംസ്ഥാന സമിതി അംഗം പി.എം. ശ്രീജിത്ത്, യു. അബ്ദുൽ ബഷീർ, പി.കെ. ഹരിദാസൻ, പി. സിജു, എൻ.പി. മുഹമ്മദ്, കെ.കെ. ജസീർ, ഒ.കെ. മധു, ടി.എം. രാധാകൃഷ്ണൻ, കെ.പി. അബ്ദുറഹ്മാൻ, അബ്ദുൽ ഷുക്കൂർ, സി. അബ്ദുൽ ജബ്ബാർ, ബെന്നി ജോർജ്, സഹീർ മടവൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.