ചേന്ദമംഗലൂർ ഗവ.യു.പി സ്കൂളിൽ സാമൂഹിക ദ്രോഹികളുടെ വിളയാട്ടം: വിലപ്പെട്ട ഫയലുകൾ വാരിവലിച്ചിട്ടു

ചേന്ദമംഗലൂർ ഗവ.യു.പി സ്കൂളിൽ സാമൂഹിക ദ്രോഹികളുടെ വിളയാട്ടം: വിലപ്പെട്ട ഫയലുകൾ വാരിവലിച്ചിട്ടു മുക്കം: ചേന്ദമംഗല്ലൂർ ജി.എം.യു.പി സ്കൂളിൽ സാമൂഹിക ദ്രോഹികളുടെ വിളയാട്ടം. വിലപ്പെട്ട ഫയലുകൾ വാരിവലിച്ചിട്ടു. പ്രധാനാധ്യാപികയുടെ മുറിയിലെയും സ്റ്റാഫ് റൂമുകളിലെയും ഫയലുകളും മറ്റനേകം രേഖകളും നശിപ്പിച്ചു. ഷട്ടർ പൂട്ടിയതിന് ശേഷമാണ് ശനിയാഴ്ച അഞ്ചിന് പ്രധാനധ്യാപിക സ്കൂൾ വിട്ടത്. തിങ്കളാഴ്ച രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് സ്റ്റാഫ് മുറിയിലെ എല്ലാ ഫയലുകളും കടലാസുകളും പുസ്തകങ്ങളും വലിച്ചിട്ട നിലയിൽ കണ്ടത്. പി.ടി.എയും പ്രധാനധ്യാപികയും മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുക്കം എ.ഇ .ഒക്കും പരാതിനൽകി . പൊലീസെത്തി വിശദമായ പരിശോധന നടത്തി. MKMUC 1 ചേന്ദമംഗലൂർ ഗവ.യു.പി സ്കൂൾ ഓഫിസിൽ സാമൂഹിക ദ്രോഹികൾ വിലപ്പെട്ട ഫയലുകൾ വലിച്ചിട്ടനിലയിൽ MKMUC 3 ഫയലുകൾ വലിച്ചിട്ടനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.