ജാമ്യത്തിലിറങ്ങി മുങ്ങിയ ബസ്​ ഡ്രൈവർ അറസ്​റ്റിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയ ബസ് ഡ്രൈവർ രണ്ടു വർഷത്തിനുശേഷം അറസ്റ്റിൽ. മഞ്ചേരി സ്വദേശി സഫീർ ബാബുവാണ് അറസ്റ്റിലായത്. 2015ൽ സഫീർ ബാബു ഒാടിച്ച ബസ് അപകടത്തിൽപെട്ട് ഒരാൾ മരിച്ചിരുന്നു. കേസിൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. സിറ്റി ട്രാഫിക് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് െചയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.