ചക്കാലക്കൽ എച്ച്.എസ്.എസ് കരിഞ്ചോല ദുരിതാശ്വാസ ഫണ്ട് കൈമാറി

കൊടുവള്ളി: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിദ്യാർഥികൾ സമാഹരിച്ച കരിഞ്ചോല ദുരിതാശ്വാസ ഫണ്ട് കൈമാറി. ദുരിതബാധിതരെ സഹായിക്കാൻ വിദ്യാഥികൾ 12,000 രൂപയാണ് സമാഹരിച്ചത്. സ്കൗട്സ് ആൻഡ് ഗൈഡ്സ് ജില്ല ട്രഷറർ ഷംസുദ്ദീൻ ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങി. സ്കൗട്സ് ക്യാപ്റ്റൻ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്രധാനാധ്യാപകൻ വി. വിജയൻ, ജൂലി ലക്ഷ്മി ബായി, സ്റ്റാഫ് സെക്രട്ടറി ടി.പി.മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. ഗൈഡ് ക്യാപ്റ്റൻ സുഹറ സ്വാഗതവും സി.കെ. ഷജ്ന നന്ദിയും പറഞ്ഞു. കൊടുവള്ളി നാടക പഠനകേന്ദ്രം ഓണം-ബക്രീദ് ആഘോഷം കൊടുവള്ളി: നാടക പഠനകേന്ദ്രം ഓണം-ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് ജനകീയ ഇശൽപൂക്കളവും സാംസ്‌കാരിക സദസ്സും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20ന് രാവിലെ 10ന് കൊടുവള്ളി ഓപൺ എയർ സ്റ്റേജിൽ ജനകീയ പൂക്കളം തീർക്കും. കലാസാംസ്കാരിക പൊതുരംഗത്തെ പ്രമുഖർ പൂക്കളമൊരുക്കുന്നതിൽ പങ്കാളികളായി ഓണം ഓർമകൾ പങ്കുവെക്കും. വൈകുന്നേരം ആറിന് സാംസ്‌കാരിക സദസ്സ് എഴുത്തുകാരൻ ഡോ. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രദേശത്തെ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. നാടകപoന കേന്ദ്രം ഏർപ്പെടുത്തിയ കെ. ബാലകൃഷണൻ മാസ്റ്റർ സ്മാരക വിദ്യാഭ്യാസ പ്രവർത്തകനുള്ള പുരസ്‌കാരം വിഘ്നേശ്വരൻ മാസ്റ്റർക്ക് നൽകും. തുടർന്ന് ഓണം ഇശൽ ഗാനസന്ധ്യയും അരങ്ങേറും. ഈ വർഷത്തെ വി.കെ. പ്രമോദ് സ്മാരക കവിതാരചനാ മത്സരത്തിലേക്കുള്ള രചനകൾ ആഗസ്റ്റ് 15നകം സെക്രട്ടറി, നാടകപഠന കേന്ദ്രം, കൊടുവള്ളി 673572 എന്ന വിലാസത്തിൽ അയക്കണം. ഫോൺ -9447447139-9946262757.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.