കക്കോടി-ചെലപ്രം റോഡ്​ യാത്ര ദുഷ്​കരം

കക്കോടി-ചെലപ്രം റോഡ് യാത്ര ദുഷ്കരം കക്കോടി: കക്കോടി-ചെലപ്രം റോഡിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ യാത്ര ദുഷ്കരമാകുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് കുഴിയെടുക്കാൻ കീറി അറ്റകുറ്റപ്പണി നടത്തിയ ഭാഗം പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടു. കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് പ്രവൃത്തിയാരംഭിച്ചതോടെയാണ് റോഡിലെ യാത്ര ദുഷ്കരമായത്. കൂടത്തുംപൊയിൽ മുതൽ വാളക്കാട്കുന്ന് താഴം വരെ വൻചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് പൂളക്കടവ് റോഡ് വെള്ളിമാട്കുന്ന്: പൂളക്കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ യാത്ര ദുരിതത്തിലായി. കുടിവെള്ള പൈപ്പി​െൻറ അറ്റകുറ്റപ്പണിക്കായി റോഡ് കീറിയതോടെയാണ് ഇതുവഴിയുള്ള യാത്ര ദുഷ്കരമായത്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ഇരുചക്ര വാഹനങ്ങൾക്കുപോലും ദുരിത യാത്രയാണ്. റോഡ് മോശമായതോടെ ബസുകളും ഒാട്ടം നിർത്തിയിരിക്കുകയാണ്. പൈപ്പി​െൻറ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ കുടിവെള്ളത്തിനും പ്രയാസമേറി. മഴ തുടരുന്നതിനാൽ അറ്റകുറ്റപ്പണി നടത്താനും കഴിയാത്ത അവസ്ഥയാണെന്നാണ് കരാറുകാരൻ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കുടിവെള്ള പൈപ്പ് ദ്രവിച്ച് പഴകിയതിനാൽ നിർമാണം നീളുകയാണത്രെ. പടം: road പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ കക്കോടി-ചെലപ്രം റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.