യാത്രയയപ്പ് സമ്മേളനം

കടലുണ്ടി: വനം വകുപ്പിൽനിന്ന് വിരമിക്കുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫിസറും കമ്യൂണിറ്റി റിസർവ് മാനേജ്മ​െൻറ് കമ്മിറ്റി സെക്രട്ടറിയുമായ എം. ശിവദാസന് കടലുണ്ടി- വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവി​െൻറയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിസർവ് ചെയർമാൻ പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ. സുനിൽകുമാർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം ഒ. ഭക്തവത്സലൻ, ഡോ. മുഹമ്മദ്കുഞ്ഞി, താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ഇംറോസ് ഏലിയാസ് നവാസ്, മുരളി മുണ്ടേങ്ങാട്ട്, എ.പി. പ്രസന്നൻ, ഉദയൻ കാർക്കോളി, എ.പി. പ്രവീൺ കുമാർ, ടി.പി. റഫീഖ് റഹ്മാൻ, എം. കൃഷ്ണകുമാർ, എ.പി. സുധീഷൻ, പി. ശശീന്ദ്രൻ, നിസാർ കുന്നുമ്മൽ, ദോലിയിൽ ദാമോദരൻ, കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. കടലുണ്ടി ജി.എൽ.പിയിൽ പ്രഭാതഭക്ഷണം ചാലിയം: വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡറ് കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം. നിഷ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പിലാക്കാട്ട് ഷൺമുഖൻ, വാർഡ് അംഗം എം. ലിജ്ന, ഉഷ, പ്രധാനാധ്യാപകൻ കുഞ്ഞിക്കണ്ണൻ, കെ. റഹീമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.