ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

ഏറാമല: രയരമംഗലം ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്രത്തിനു മുന്‍വശത്ത് സ്ഥാപിച്ച ഭണ്ഡാരമാണ് വെള്ളിയാഴ്ച രാത്രി കുത്തിത്തുറന്ന് പണം കവര്‍ന്നത്. ശേഷം ഭണ്ഡാരം തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിച്ചു. ക്ഷേത്ര കമ്മിറ്റിയുടെ പരാതി പ്രകാരം എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടച്ചേരി എസ്.ഐ. സുനിൽ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.