ചേകന്നൂര്‍ മൗലവി അനുസ്മരണം നാളെ

കോഴിക്കോട്: ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചേകന്നൂര്‍ മൗലവി അനുസ്മരണം ഞായറാഴ്ച രാവിലെ 9.30ന് ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മതഭീകരതയുടെ കാല്‍നൂറ്റാണ്ട് എന്നപേരില്‍ നടക്കുന്ന ചടങ്ങില്‍ ഹാദിയയുടെ മാതാപിതാക്കള്‍ പങ്കെടുക്കും. സി.പി.എ അസീസ് മൗലവിയുടെ പുസ്തകപ്രകാശനവും ഗായകൻ വി.എം. കുട്ടിയെ ആദരിക്കലും നടക്കും. ജാമിദ, അസീസ് മൗലവി, ബീരാന്‍കുട്ടി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.