ബി.എസ്.എഫ് ജവാനെ കാണാനില്ലെന്ന് പരാതി

വളയം (കോഴിക്കോട്): അരീക്കരക്കുന്ന് ബി.എസ്.എഫ് കേന്ദ്രത്തിലെ ജവാനെ കാണാനില്ലെന്ന് പരാതി. പശ്ചിമ ബംഗാൾ സ്വദേശി കൊഘാൻ ഘോഷിനെയാണ് (46) ക്യാമ്പിൽനിന്ന് വെള്ളിയാഴ്ച രാവിലെ കാണാതായത്. ജവാന്മാർ പി.ഇ.ടി ഗ്രൗണ്ടിൽ പരിശീലനത്തിനെത്തിയപ്പോഴാണ് വിവരം കമാൻഡൻറി​െൻറ ശ്രദ്ധയിൽപെട്ടത്. 2014ൽ ഇദ്ദേഹത്തെ സേന ആസ്ഥാനത്തുനിന്ന് കാണാതായെങ്കിലും പിന്നീട് കണ്ടെത്തുകയായിരുന്നു. ക്യാമ്പ് ഫോളോവറായ ഇയാൾ അരീക്കരക്കുന്ന് ബി.എസ്.എഫ് കേന്ദ്രത്തിൽ ഒരുമാസം മുമ്പാണ് എത്തിയത്. ഡെപ്യൂട്ടി കമാൻഡൻറി​െൻറ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.