നാട്ടുകാരും നഗരസഭയും കൈകോർത്തു; സൗത്ത്​ ബീച്ചിൽ കൈയേറ്റങ്ങളും മാലിന്യവും മാറി

കോഴിക്കോട്: ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച് മോടിപിടിപ്പിച്ച സൗത്ത് ബീച്ചിനു സമീപത്തെ കൈയേറ്റങ്ങളും മാലിന്യവും നാട്ടുകാരും നഗരസഭയും കൈകോർത്ത് ഇല്ലാതാക്കി. വർഷങ്ങളായി അലേങ്കാലപ്പെട്ടുകിടന്ന വലിയങ്ങാടി ചുങ്കം ജങ്ഷനിലെ കൈയേറ്റമാണ് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ പ്രദേശവാസികളും നഗരസഭ ഉദ്യോഗസ്ഥരും ചേർന്ന് ഒഴിപ്പിച്ചത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറ്റും കെട്ടിയ അനധികൃത ഷെഡുകൾ, കാലങ്ങളായി നിർത്തിയിട്ട ഉന്തുവണ്ടി, ലൈസൻസില്ലാതെ പ്രവർത്തിച്ച പെട്ടിക്കടകൾ, പ്രാവ് വളർത്തൽകേന്ദ്രങ്ങൾ തുടങ്ങിയവയാണ് മാറ്റിയത്. ഇവക്കിടയിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക്കടക്കം മാലിന്യങ്ങളും എടുത്തുമാറ്റി. കോർപറേഷൻ ആരോഗ്യവിഭാഗവും സൗത്ത് ബീച്ച് സംരക്ഷണ സമിതിയും ചേർന്നാണ് കടപ്പുറം വൃത്തിയാക്കാൻ ഇറങ്ങിയത്. സൗത്ത് ബീച്ച് ലഹരി മാഫിയയുടെ അധീനതയിലാണെന്ന പരാതി ഏറെക്കാലമായുള്ളതാണ്. കഴിഞ്ഞമാസങ്ങളിൽ ഇൗ ഭാഗത്ത് വിവിധ ദിവസങ്ങളിലായി മൂന്നുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടിരുന്നു. അനധികൃത കച്ചവട ഷെഡുകളും മറ്റും മറയാക്കി ലഹരിവിൽപനയും അനാശാസ്യപ്രവർത്തനങ്ങളും പടരുന്നതായി നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു. തെക്കേ കടപ്പുറത്തിനുപുറമെ ഇപ്പോൾ മോടിപിടിപ്പിച്ച ഭാഗത്ത് ലോറി സ്റ്റാൻഡിനോട് ചേർന്ന് നിറയെ പ്ലാസ്റ്റിക്കടക്കം മാലിന്യം കുമിഞ്ഞുകൂടിയിരുന്നു. ഇൗ സാഹചര്യത്തിൽ സൗത് ബീച്ച് നവീകരണം യാഥാർഥ്യമായതോടെ കടപ്പുറത്തി​െൻറ ചീത്തപ്പേര് മാറ്റാൻ നാട്ടുകാരും നഗരസഭയും ഒന്നിക്കുകയായിരുന്നു. നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി.ബാബുരാജ് ശുചീകരണ പരിപാടി ഉദ്ഘാടനംചെയ്തു. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്.ഗോപകുമാറി​െൻറ നിർദേശപ്രകാരം നഗരസഭയുടെ എക്സ്കവേറ്ററും മറ്റുമുപയോഗിച്ചായിരുന്നു നടപടികൾ. കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ എം.എൻ.ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.രമേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.പ്രകാശ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. കൗൺസിലർ സി.പി. ശ്രീകല, സൗത് ബീച്ച് സംരക്ഷണ സമിതി ചെയർമാൻ വിമൽ പി.റാഡിയ, വൈസ് ചെയർമാൻ കെ.എസ്.അരുൺദാസ്, ജനറൽ കൺവീനർ സന്നാഫ് പാലക്കണ്ടി, ട്രഷറർ പി.ടി.ആസാദ്, കൺവീനർമാരായ എ.വി.സക്കീർ ഹുസൈൻ, എം.ആർ.രാജേശ്വരി സമിതി അംഗങ്ങളായ അഡ്വ. ശ്രീജിത്ത്, ബി.വി.മുഹമ്മദ് അശ്റഫ്, കെ.വി.സുൽഫിക്കർ, എസ്.പി.സലിം, അമീർ.എ.ടി, മുഹമ്മദ് സാലിഹ്.പി.വി, ഐ.പി- ഉസ്മാൻ കോയ, കെ.എം.നിസാർ, സി.ഇ.വി.അബ്ദുൽ ഗഫൂർ, അഫ്തർ അറക്കലകം, റസാഖ് കിണാശ്ശേരി, ഒ.അബ്ദുൽ അസീസ് എന്നിവരും കോർപറേഷൻ ജീവനക്കാരോടൊപ്പം ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി. വരുംദിവസങ്ങളിലും ശുചീകരണവും അനധികൃത റോഡ് കൈയേറ്റങ്ങൾക്കുമെതിരെയുള്ള നടപടികളും തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം പറയുന്നു. സൗത്ത് ബീച്ചിൽനിന്ന് ലോറി പാർക്കിങ് കൂടി പൂർണമായി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.