കോഴിക്കോട്: ഫാഷിസം സമൂഹത്തിെൻറ വിവിധ തുറകളിൽ പിടിമുറുക്കിയ സാഹചര്യത്തിൽ ഫാഷിസ്റ്റ് കാലത്തെ ആക്ടിവിസം എന്ന തലക്കെട്ടിൽ മഹാശ്വേത ദേവിയുടെ രണ്ടാം ചരമദിനമായ വ്യാഴാഴ്ച മുഴുദിന സംവാദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കവി സച്ചിദാനന്ദൻ, ഡോ. ടി.ടി. ശ്രീകുമാർ, സിവിക് ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടൗൺഹാളിൽ രാവിലെ 9.30ന് കൂടങ്കുളം സമരനായകൻ എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി.എസ്. നാരായണൻ അധ്യക്ഷത വഹിക്കും. 'വ്യവസ്ഥയും വിമോചനവും' എന്ന വിഷയത്തിൽ സച്ചിദാനന്ദൻ, കെ. വേണു, കെ.ഇ.എൻ, ടി.ടി. ശ്രീകുമാർ എന്നിവർ പങ്കെടുക്കുന്ന മഴവിൽ സംവാദം, 'ഫാഷിസത്തിെൻറ ഇരകൾക്കെന്തേ യോജിക്കാനും ഒരുമിച്ച് ചെറുക്കാനും കഴിയാത്തത്' എന്ന വിഷയത്തിൽ കെ. അജിത, വി.ടി. ബൽറാം, ബിനോയ് വിശ്വം, ഡോ. ഖദീജ മുംതാസ് തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ച, കൽപറ്റ നാരായണൻ നടത്തുന്ന മഹാശ്വേത ദേവി അനുസ്മരണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. ഇതോടൊപ്പം മഹാശ്വേത ദേവിയുടെ കഥകൾ, ഇറോം ശർമിളയുടെ ജീവചരിത്രം, സച്ചിദാനന്ദെൻറ പ്രഭാഷണങ്ങൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ഫാഷിസ്റ്റ് വിരുദ്ധ കവിയരങ്ങോടെയാണ് സമാപനം. റെഡ് യങ്സ് വെള്ളിമാട്കുന്നിെൻറ 'മഞ്ചാടിക്കുരു' എന്ന വാട്ട്സ്ആപ് ഗ്രൂപ്പാണ് പരിപാടിയുടെ സംഘാടകർ. ബൈജു മേരിക്കുന്ന്, പി.കെ. ഗണേശൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.