അറബി സാഹിത്യപഠനം: ത്രിദിന അന്താരാഷ്​ട്ര സമ്മേളനത്തിന്​ തുടക്കം

തേഞ്ഞിപ്പലം: കാലിക്കറ്റിനെ രാജ്യത്തെ മികച്ച ആദ്യ 20 സർവകലാശാലകളിലൊന്നായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതൽ പ്രാധാന്യം നല്‍കുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍. സര്‍വകലാശാലയില്‍ 'അറബി സാഹിത്യപഠനം രണ്ടായിരമാണ്ടിനുശേഷം' വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണ പ്രബന്ധ പ്രസിദ്ധീകരണങ്ങൾക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂടുതല്‍ ഉയര്‍ത്തും. അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കുന്നുണ്ട്. അന്താരാഷ്ട്ര അക്കാദമിക് പണ്ഡിതരുടെ വര്‍ധിച്ച പങ്കാളിത്തത്തോടെ കൂടുതല്‍ സെമിനാറുകള്‍ വിഭാവനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല സുവർണ ജൂബിലി സമാപനം ഡിസംബറില്‍ ത്രിദിന പരിപാടികളോടെ വിപുലമായി സംഘടിപ്പിക്കുമെന്നും പ്രോ വൈസ് ചാന്‍സലര്‍ അറിയിച്ചു. അറബി പഠന വകുപ്പ് മേധാവി ഡോ. ഇ. അബ്ദുല്‍ മജീദ് അധ്യക്ഷനായിരുന്നു. മുഹമ്മദ് നാസര്‍ അഹ്മദ് ബിന്‍ അലി ജാബിര്‍ അല്‍ യമനി, ഫൈസല്‍ അല്‍ യമനി, ഡോ. എ.ഐ. റഹ്മത്തുല്ല, ഭാഷ സാഹിത്യ ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ.കെ. ഗീതാകുമാരി, ഡോ. വീരാന്‍ മൊയ്തീന്‍, ഡോ. കെ.എം. മുഹമ്മദ്, ഡോ. അലി നൗഫല്‍, ഡോ. അബ്ദുല്‍ ലത്തീഫ്, ഡോ. പി.ടി. സൈനുദ്ദീന്‍, ഡോ. സാബിഖ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അല്‍ യാസ സ്വാഗതവും അബ്ദുസ്സലാം നദ്‌വി നന്ദിയും പറഞ്ഞു. സമ്മേളനം 27ന് സമാപിക്കും. ഡോ. മുഹമ്മദ് ആബിദ്, അത്തീഖ് റഹ്മാന്‍ നദ്‌വി, ഡോ. ബിലാല്‍ അഹ്മദ് സര്‍ഗര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ 26, 27 തീയതികളില്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.