പുരസ്കാര വിതരണം

ഫറോക്ക്: സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കോരുജിയുടെ നാമധേയത്തിലുള്ള ഗ്രന്ഥാലയ പുരസ്കാരം ഫറോക്ക് ചന്ത ജി.എം.യു.പി സ്കൂളിന് സമർപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് പ്രധാന അധ്യാപകൻ അബൂബക്കറിന് പുരസ്കാരം കൈമാറി. പി.ടി.എ പ്രസിഡൻറ് ബഷീർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ഡോ. ശരത് മണ്ണൂർ, കൗൺസിലർ ഇ.കെ. താഹിറ, പി. മുരളീധരൻ, വിജയകുമാർ പൂതേരി, രമാഭായി, എസ്.ഡി. മധുസൂദനൻ, മജീദ് വെൺമരത്ത്, വി. സുനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.