വൈസ്​ പ്രസിഡൻറി​െനതിരെ അവിശ്വാസം പാസായി മുട്ടിൽ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന്​ ഭരണം പോയി

*മുൻ പ്രസിഡൻറ് കൂറുമാറി *വൈസ് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ഒമ്പതിനെതിരെ പത്തു വോട്ടുകൾക്കാണ് പാസായത് മുട്ടിൽ: മുട്ടിൽ ഗ്രാമപഞ്ചായത്തിൽ രണ്ടര വർഷം നീണ്ട എൽ.ഡി.എഫ് ഭരണത്തിന് അവസാനമാകുന്നു. പ്രസിഡൻറായിരുന്ന എ.എം. നജീം സ്ഥാനം രാജിവെച്ച് യു.ഡി.എഫ് പക്ഷേത്തക്ക് കൂറുമാറിയതിനു പിന്നാലെ എൽ.ഡി.എഫ് ഭരണസമിതിയിലെ ൈവസ് പ്രസിഡൻറിനെതിരായ അവിശ്വാസം പാസായി. വൈസ് പ്രസിഡൻറ് സി.പി.എമ്മിലെ ഷീജ സെബാസ്റ്റ്യനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ഒമ്പതിനെതിരെ പത്തു വോട്ടുകൾക്കാണ് പാസായത്. യു.ഡി.എഫ് അംഗങ്ങൾക്കു പുറമെ നജീമും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. പഞ്ചായത്തിൽ പുതിയ പ്രസിഡൻറ് തെരഞ്ഞെടുപ്പ് 28ന് നടക്കും. 19 വാർഡുകളുള്ള മുട്ടിലിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പതു സീറ്റുകൾ വീതമാണ് ലഭിച്ചത്. മാണ്ടാട് വാർഡിൽ കോൺഗ്രസ് വിമതനായ നജീം ജനകീയ സമിതി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചുകയറുകയായിരുന്നു. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്നതോടെ നജീമി​െൻറ നിലപാട് നിർണായകമായി. ഒടുവിൽ അഞ്ചു വർഷവും പ്രസിഡൻറാക്കാമെന്ന വാഗ്ദാനവുമായി എൽ.ഡി.എഫ് സമീപിച്ചപ്പോൾ നജീം അവർക്കൊപ്പം നിൽക്കുകയായിരുന്നു. തുടർന്ന് രണ്ടര വർഷം പ്രസിഡൻറ് സ്ഥാനം കൈയാളിയശേഷം അപ്രതീക്ഷിതമായി പ്രസിഡൻറ് പദവിയിൽനിന്ന് രാജിവെച്ചു. സി.പി.എമ്മുമായുള്ള പടലപ്പിണക്കങ്ങളാണ് രാജിയിൽ കലാശിച്ചത്. പിന്നാലെ നജീമി​െൻറ രാജിക്കത്തിനെച്ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. പ്രസിഡൻറ് സ്ഥാനത്തിനൊപ്പം അംഗത്വവും കൂടി രാജിവെച്ചതായി ചൂണ്ടിക്കാട്ടി സി.പി.എം രംഗത്തുവന്നു. ഒടുവിൽ നിശ്ചയിച്ച തീയതിയിൽ അവിശ്വാസപ്രമേയം ചർച്ചെക്കടുക്കാനും പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടത്താനും ഇലക്ഷൻ കമീഷൻ തീരുമാനിക്കുകയായിരുന്നു. വിഷയത്തിൽ എൽ.ഡി.എഫ് നൽകിയ പരാതിയിൽ 30ന് തെരഞ്ഞെടുപ്പ് കമീഷൻ ഹിയറിങ് നടത്തുമെന്ന് ഇടതു നേതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് അവിശ്വാസപ്രമേയം ചർച്ചക്കെടുത്തത്. രണ്ടു മണിക്കൂറിലധികം ബഹളത്തിൽ മുങ്ങിയ ചർച്ചക്കൊടുവിൽ ഒരു മണിക്കു ശേഷമായിരുന്നു വോെട്ടടുപ്പ്. കനത്ത പൊലീസ് സന്നാഹം മുട്ടിൽ പഞ്ചായത്ത് ഒാഫിസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഡി.സി.സി പ്രസിഡൻറ് െഎ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ, െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി, മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ.കെ. റഷീദ് തുടങ്ങിയ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരുമടക്കം ഒേട്ടറെപ്പേരുമെത്തിയിരുന്നു. നജീമിന് പ്രസിഡൻറ് പദവി നൽകി എൽ.ഡി.എഫ് റിമോട്ട് ഭരണം നടത്തുകയായിരുന്നുവെന്നും സഹികെട്ടപ്പോഴാണ് നജീം രാജിവെച്ചതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. അവിശ്വാസപ്രമേയം പാസായതിനു പിന്നാലെ യു.ഡി.എഫ് മുട്ടിൽ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. എൻ.ഡി. അപ്പച്ചൻ, എൻ.കെ. റഷീദ്, പി.പി. ആലി, വടകര മുഹമ്മദ്, ജോയി തൊട്ടിത്തറ, നജീബ് കരണി, എം.ഒ. ദേവസ്യ, ബിനു തോമസ്, ഉഷ തമ്പി, ശകുന്തള ഷൺമുഖൻ, ജിൽഷി എന്നിവർ സംസാരിച്ചു. TUEWDL21 അവിശ്വാസപ്രേമയം പാസായതിനു പിന്നാലെ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തുന്നു Inner Box ഭരണം അട്ടിമറിച്ചതിനു പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ -സി.പി.എം മുട്ടിൽ: ഗ്രാമപഞ്ചായത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ എൽ.ഡി.എഫ് ഭരണം അട്ടിമറിക്കുന്ന നിലപാടാണ് യു.ഡി.എഫ് നേതൃത്വം നടത്തിയതെന്നും ഇതിനു പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സി.പി.എം മുട്ടിൽ, വാഴവറ്റ ലോക്കൽ കമ്മിറ്റികൾ പ്രസ്താവനയിൽ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരായ അവിശ്വാസപ്രമേയം പാസാക്കിയത് ഇത്തരം കുത്സിത നീക്കത്തിലൂടെയാണ്. രണ്ടര വർഷമായി അധികാരത്തിലിരിക്കുന്ന എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതിവിരുദ്ധ മുഖം ചില കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ഭരണം അട്ടിമറിക്കാൻ യു.ഡി.എഫ് കുതിരക്കച്ചവടം നടത്തിയത്. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അംഗത്തെ ധാരണപ്രകാരം അഞ്ചു വർഷത്തേക്ക് പ്രസിഡൻറായി തെരഞ്ഞെടുത്തിരുന്നു. എൽ.ഡി.എഫിന് സ്വീകാര്യമല്ലാത്ത പല നിലപാടുകളും രാജിവെച്ച പഞ്ചായത്ത് പ്രസിഡൻറി​െൻറ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇതിനെതിരെ എൽ.ഡി.എഫ് ശക്തമായ നിലപാടും സ്വീകരിച്ചിരുന്നു. ഇത്തരം നിലപാട് ഉയർത്തിപ്പിടിച്ചുതന്നെ കൂട്ടായ ശ്രമത്തി​െൻറ ഭാഗമായി അഭിമാനകരമായ നേട്ടം കൈവരിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിരുന്നു. ഇൗ വികസനനേട്ടത്തിൽ വിറളിപൂണ്ട യു.ഡി.എഫ് നെറികെട്ട നീക്കങ്ങളിലൂടെ ഭരണസമിതിയെ അട്ടിമറിക്കുകയായിരുന്നു. വീണ്ടും പഞ്ചായത്തിൽ അഴിമതി നടത്താനുള്ള ഗൂഢനീക്കം ജനം തിരിച്ചറിയുമെന്നും പ്രസ്താവനയിൽ പറഞ്ഞു. .............................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.