ഹെൽത്ത് സെൻററിലേക്ക് വരുന്ന രോഗികൾക്ക്‌ ആശ്വാസമായി ശ്രമദാനം

ചെറുവാടി: പഞ്ചായത്തിലെ പൊറ്റമ്മൽ പ്രവർത്തിക്കുന്ന സി.എച്ച്.സിയിലെത്തണമെങ്കിൽ ചളിനിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കണം. രോഗികളും മറ്റുള്ളവരും സി.എച്ച്.സിയുടെ മുന്നിലെ ചളിയും മറ്റും കാരണം ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെയെത്തിയിരുന്നത്. ആരോഗ്യ ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് ചെറുവാടിയിലെ ചാലഞ്ചേഴ്സ് ക്ലബ്ബി​െൻറ നേതൃത്വത്തിൽ വഴി വൃത്തിയാക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുായും ചെയ്തു. സെക്രട്ടറി മാനു സിദ്ദീഖ്, ഹസ്സൻ, റഫീഖ്, മറ്റു ക്ലബ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.