ചുരം: അനാസ്ഥക്കെതിരെ പ്രകടനം

ഈങ്ങാപ്പുഴ: ചുരം റോഡി​െൻറ മരാമത്ത് പണികളുടെ അനാസ്ഥക്കെതിരെ അടിവാരം ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷനും താമരശ്ശേരി താലൂക്ക് ലോറി ഡ്രൈവേഴ്സ് അസോസിയേഷനും ചേർന്ന് പ്രകടനവും പൊതുയോഗവും നടത്തി. 20 ടണ്ണിന് മുകളിൽ ഭാരമുള്ള കേരള -കർണാടക കെ.എസ്.ആർ.ടി.സി മൾട്ടി ആക്സിൽ സ്കാനിയ ബസുകൾ ചുരത്തിലൂടെ നിരന്തരം കടന്നുപോവുകയും 10 ടണ്ണിൽ കുറഞ്ഞ ചരക്കു വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പു നയമാണെന്ന് ഇവർ ആരോപിച്ചു. ചുരം റോഡ് ഇടിഞ്ഞുതകർന്ന ഭാഗത്ത് ഒരുവിധ അറ്റകുറ്റപ്പണികളും നടത്തുന്നില്ല. യുദ്ധകാലാടിസ്ഥാനത്തിൽ മൂന്നു മാസത്തിനകം പണി പൂർത്തീകരിക്കുമെന്ന് മന്ത്രിതല യോഗത്തിൽ പ്രഖ്യാപിച്ചുവെങ്കിലും ഒന്നര മാസമായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കേരള സംസ്ഥാന ലോറി ഓണേഴ്സ് സംസ്ഥാന പ്രസിഡൻറ് കെ.കെ. ഹംസ പൊതുയോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ ലത്തീഫ് പാലക്കുന്നൻ അധ്യക്ഷത വഹിച്ചു. പുതുപ്പാടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുജീബ് മാക്കണ്ടി, പഞ്ചായത്ത് മെംബർ മുത്തു അബ്ദുസ്സലാം, മനുഷ്യാവകാശ കമീഷൻ ജില്ല സെക്രട്ടറി ഉസ്മാൻ ചാത്തൻചിറ മുഹമ്മദ് എരഞ്ഞോണ, രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.