ചാനിയംകടവ് റോഡിൽ തോണിയിറക്കണം

പേരാമ്പ്ര: വടകര-ചാനിയംകടവ്- പേരാമ്പ്ര റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ തോണി വേണമെന്ന അവസ്ഥയാണ്. ചാനിയം കടവ് മുതൽ പേരാമ്പ്രവരെയുള്ള ഭാഗങ്ങളിൽ മീറ്ററുകൾ ദൂരത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. മുയിപ്പോത്ത് എ.യു.പി സ്കൂൾ, നിരപ്പം റോഡ്, കാമ്പ്രത്ത് ക്ഷേത്രം, ചെറുവണ്ണൂർ ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവക്ക് സമീപവും ചെറുവണ്ണൂർ ടൗൺ, ഓട്ടുവയൽ, പന്നിമുക്ക് ഓവുപാലം, ചെറുവോട്ടു താഴെ, എരവട്ടൂർ കനാൽ മുക്ക്, പള്ളിത്താഴെ തുടങ്ങിയ സ്ഥലങ്ങളിലും റോഡിൽ മുട്ടിനു വെള്ളമാണ്. ഓട്ടോ ടാക്സികൾ ഈ റോഡിലൂടെ ഓട്ടം പോകാൻ വിസമ്മതിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. പേരാമ്പ്രനിന്ന് വടകരക്ക് 15ലധികം ബസുകൾ സർവിസ് നടത്തുന്നുണ്ട്. കുഴികൾ നീന്തിക്കയറി ബസുകൾ ലക്ഷ്യസ്ഥാനങ്ങലിൽ എത്തുമ്പോഴേക്കും യാത്രക്കാരുടെ നടുവൊടിയും. കൂടാതെ വലിയ സമയനഷ്ടവും. ഈ റോഡി​െൻറ ശോച്യാവസ്ഥയിൽ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് സ്ഥലം എം.എൽ.എ കൂടിയായ ടി.പി. രാമകൃഷ്ണൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് റോഡ് എത്രയും പെട്ടന്ന് ഗതാഗതയോഗ്യമാക്കാൻ നിർദേശിച്ചിരുന്നെങ്കിലും ഇത് പൂർണമായി പ്രാവർത്തികമായിട്ടില്ല. കനത്ത മഴയും ക്വാറി വെയ്റ്റ് ലഭിക്കാത്തതുമാണ് കുഴികൾ നികത്താൻ തടസ്സമാവുന്നതെന്ന് പി.ഡബ്ല്യു.ഡി എ.ഇ ജിബിൻ മാധ്യമത്തോട് പറഞ്ഞു. റോഡ് നവീകരണത്തിൽ ക്രമക്കേടെന്ന് പേരാമ്പ്ര: 24 കോടി ചെലവിൽ നടക്കുന്ന ചാനിയംകടവ് റോഡ് നവീകരണത്തിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. വർഷങ്ങളായി നവീകരണം നടക്കാത്ത ഈ റോഡ് വീതികൂട്ടി ടാറിങ് നടത്തുകയാണ്. പഴകിയ പാലങ്ങൾ പുതുക്കിപ്പണിയുകയും ഇരു ഭാഗങ്ങളിലും ഓവുചാൽ നിർമിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, ഇതിലെല്ലാം ക്രമക്കേട് നടക്കുന്നതായി നാട്ടുകാർ പറയുന്നു. ഓവുചാൽ കോൺക്രീറ്റ് ചെയ്തത് മുയിപ്പോത്തും എരവട്ടൂരിലും തകർന്നു. ചങ്ങരക്കുന്ന് താഴെ കൽവർട്ട് നിലവിലുള്ള റോഡിനു സമാന്തരമായാണ് നിർമിച്ചത്. എന്നാൽ, ഇവിടെ റോഡിന് 60 സ​െൻറിമീറ്റർ ഉയരം വർധിപ്പിക്കണമെന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കരാറെടുത്ത ഗോവ ആസ്ഥാനമായ കമ്പനി പ്രവൃത്തി സമയബന്ധിതമായി നടത്തുന്നതിൽ അലംഭാവം കാണിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. റോഡ് പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നതിൽ പി.ഡബ്ല്യു.ഡി അധികൃതർക്ക് വീഴ്ചപറ്റിയതായും പരാതി ഉയർന്നിട്ടുണ്ട്. ഓവുചാൽ കോൺക്രീറ്റ് ചെയ്യുമ്പോൾ ക്രമക്കേട് കണ്ടയിടങ്ങളിൽ പൊളിപ്പിച്ച് വീണ്ടും പ്രവൃത്തി നടത്തിച്ചിട്ടുണ്ട്. ചങ്ങരക്കുന്ന് താഴെ കൽവർട്ട് നിർമിച്ചതിൽ അപാകതയില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായും മഴ മാറിയാൽ പ്രവൃത്തി വേഗത്തിലാക്കുമെന്നും അധികൃതർ പറഞ്ഞു. ശാഹിദ് തിരുവള്ളൂരിനെ ആദരിച്ചു പേരാമ്പ്ര: സിവില്‍ സർവിസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ശാഹിദ് തിരുവള്ളൂരിനെ സുന്നി മഹല്ല് ഫെഡറേഷന്‍ കൂത്താളി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കൊളജ് പ്രിന്‍സിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷതവഹിച്ച പ്രസിഡൻറ് തണ്ടോറ ഉമ്മര്‍ ഉപഹാര സമര്‍പ്പണം നടത്തി. സിജി സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ അന്‍വര്‍ അടുക്കത്ത് കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു. റഹീഖ് സക്കറിയ ഫൈസി, കെ. കുഞ്ഞബ്ദുല്ല ഹാജി, ഒ.കെ. മോയിന്‍കുട്ടി, കെ. കുഞ്ഞാലി, എന്‍.കെ. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.