നവദമ്പതികളുടെ കൊലപാതകം: ഹെൽമറ്റ് കണ്ടെത്തിയതിൽ ദുരൂഹതയേറുന്നു

മാനന്തവാടി: കണ്ടത്തുവയലിൽ നവദമ്പതികൾ തലക്കടിയേറ്റ് കൊല്ലപ്പെട്ട വീടിനു സമീപത്തുനിന്ന് ഹെൽമറ്റ് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ആറിനാണ് പൂരിഞ്ഞി പന്ത്രണ്ടാം മൈൽ വാഴയിൽ ഉമ്മർ (27), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പറയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനിടെയാണ് വീടിനു സമീപത്തുനിന്ന് ബൈക്കിന് ഉപയോഗിക്കുന്ന ഹെൽമറ്റ് പൊലീസ് കണ്ടെത്തിയത്. അന്നുതന്നെ പൊലീസ് സംഭവസ്ഥലത്ത് തടിച്ചുകൂടിയവരെ ഈ ഹെൽമറ്റ് കാണിച്ചെങ്കിലും ഉടമസ്ഥനെ കണ്ടെത്താനായില്ല. എന്നാൽ, കൊലപാതകം നടന്ന് രണ്ടു ദിവസത്തിനുശേഷം ഹെൽമറ്റ് തേൻറതാണെന്ന് അവകാശപ്പെട്ട് സ്ഥലത്തെ പ്രബല രാഷ്ട്രീയ നേതാവ് പൊലീസിനെ സമീപിച്ചു. ഹെൽമറ്റ് മറന്നുവെച്ചു പോയതാണെന്നാണ് അന്ന് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഹെൽമറ്റ് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. സ്ഥിരമായി ഉപയോഗിക്കുന്ന ബൈക്കി​െൻറ ഹെൽമറ്റ് കാണാതായി രണ്ടുദിവസം അന്വേഷിക്കാതെ വാർത്ത വന്നതിനുശേഷം പൊലീസിനെ സമീപിച്ചത് സംശയത്തിനിടയാക്കുന്നുണ്ട്. അതേസമയം, ഈ ഹെൽമറ്റ് കൊലപാതകത്തിൽ പങ്കാളികളായ ആളുടെതാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹെൽമറ്റ് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതി​െൻറ ഫലം പുറത്തുവന്നാലേ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇതിന് കാലതാമസമുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.