പ്രഭാത ഭക്ഷണം മുടങ്ങി; കെ.എസ്.യു പ്രതിഷേധത്തിൽ

തിരുവള്ളൂർ: 15 വർഷത്തിൽ ഏറെയായി തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാർഥികൾക്ക് നൽകിവരുന്ന പ്രഭാതഭക്ഷണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു നേതൃത്വത്തിൽ തിരുവള്ളൂർ പഞ്ചായത്ത് ഓഫിസിനുമുന്നിൽ ധർണ നടത്തി. സംസ്ഥാനത്തുതന്നെ മാതൃകാപരമായ പദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട് ആരംഭിച്ച പദ്ധതിയാണ് അധ്യയന വർഷം ആരംഭിച്ച് മാസങ്ങളായിട്ടും പുനരാരംഭിക്കാത്തത്. കുറ്റ്യാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എസ്.യു പ്രസിഡൻറ് അഖിൽ നന്താനം അധ്യക്ഷത വഹിച്ചു. ഡി.പ്രജീഷ്, ആർ. രാമകൃഷ്ണൻ, പി.എം. മഹേഷ്, സബിത മണക്കുനി, കൂമുള്ളി ഇബ്രാഹിം, ജി. ശ്രീനാഥ്, മനോജ് തുരുത്തി, സുരേഷ് ബാബു മണക്കുനി, അജയ്കൃഷ്ണ ചാലിൽ, അജ്നാസ് താഴത്ത്, പി. വിഷ്ണു, അർജുൻ മേമുണ്ട, അതുൽ ബാബു, വി.കെ.സി. ശ്യാംനാഥ് തോടന്നൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT