കായിക പഠന വകുപ്പ് മേധാവിക്കെതിരെ വകുപ്പുതല നടപടിക്ക് കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തീരുമാനം

സ്വന്തം ലേഖകന്‍ കോഴിക്കോട്: കായിക പഠന വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈനെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗതീരുമാനം. കഴിഞ്ഞ വര്‍ഷം ജൂണില്‍ കായിക പഠന വകുപ്പില്‍ നടന്ന റാഗിങ് പരാതിയില്‍ യു.ജി.സിക്ക് തെറ്റായി റിപ്പോര്‍ട്ട് അയച്ചുവെന്നതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. ആരോപണങ്ങള്‍ അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ശനിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ചചെയ്തു. ഇല്ലാത്ത റാഗിങ് വിരുദ്ധ സമിതിയുടെ പേരില്‍ യു.ജി.സിക്ക് റിപ്പോര്‍ട്ട് അയച്ചത് സര്‍വകലാശാലക്ക് കളങ്കമുണ്ടാക്കിയെന്ന് സമിതി അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിനെതിരായി കൂടുതല്‍ അന്വേഷണം വേണമെന്നും സമിതി റിപ്പോര്‍ട്ട്് ചെയ്തു. റിട്ട. ജഡ്ജി അന്വേഷിക്കണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഏത് തലത്തിലുള്ള അന്വേഷണം വേണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ ഹനീഫ, ആര്‍. ബിന്ദു, സി.എല്‍. ജോഷി എന്നിവരടങ്ങിയ ഉപസമിതി പഠിക്കും. ജൂലൈ രണ്ടിന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉച്ചക്കുശേഷം വി.സി എത്താത്തതിനെ തുടര്‍ന്ന് യോഗം മുടങ്ങിയതും ചര്‍ച്ചയായി. എം.എസ്.എഫ് പ്രവര്‍ത്തകരുടെ ഉപരോധത്തെ തുടര്‍ന്ന് എത്താന്‍ പറ്റിയില്ലെന്നായിരുന്നു വി.സിയുടെ വിശദീകരണം. അതേസമയം, യോഗത്തി​െൻറ മെംബര്‍ സെക്രട്ടറിയായ രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് വി.സിയുടെ അഭാവത്തില്‍ യോഗം തുടരാന്‍ മുന്‍കൈയെടുക്കാത്തതും വിമര്‍ശനത്തിനിടയാക്കി. രജിസ്ട്രാറുടെ നടപടിയില്‍ സിന്‍ഡിക്കേറ്റ് അസംതൃപ്തി രേഖപ്പെടുത്തി. കോഴിക്കോട് പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളജില്‍ ബി.എ ഇംഗ്ലീഷിനും ബി.എസ്സി ജ്യോഗ്രഫിക്കും 24 വീതവും ബി.കോം ഫിനാന്‍സിന് 40ഉം സീറ്റുകളുള്ള കോഴ്സിന് അംഗീകാരം നല്‍കും. പാലക്കാട് തോലന്നൂര്‍ ഗവ. കോളജില്‍ ബി.എ ഇംഗ്ലീഷിന് 24ഉം ബി.കോം ഫിനാന്‍സിന് 15ഉം എം.എസ്സി മാത്സിന് 12ഉം സീറ്റുകള്‍ക്കും അംഗീകാരം നല്‍കി. മറ്റു പ്രധാന തീരുമാനങ്ങള്‍: -പരീക്ഷ പുനര്‍മൂല്യനിര്‍ണയം കാര്യക്ഷമമാക്കും. പെട്ടെന്ന് പുനര്‍മൂല്യനിര്‍ണയം നടത്തി ഫലം കൈമാറാന്‍ നടപടിയെടുക്കും -എം. മുകുന്ദ​െൻറയടക്കം അപേക്ഷപ്രകാരം വാഗ്ഭടാനന്ദ ചെയര്‍ സ്ഥാപിക്കും -സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) സഹകരണത്തോടെ ഫുട്ബാള്‍ അക്കാദമിയും ഗവേഷണകേന്ദ്രവും ആരംഭിക്കുന്നതിനെക്കുറിച്ച് സായിയോട് റിപ്പോര്‍ട്ട് തേടും -സര്‍വകലാശാല ആസ്ഥാനത്തെ ഹെല്‍ത്ത് സ​െൻററി​െൻറ പ്രവര്‍ത്തനം 24 മണിക്കൂറാക്കും -മാള കാര്‍മല്‍ കോളജില്‍ ബോട്ടണി, ഇസ്ലാമിക് ഹിസ്റ്ററി വിഷയങ്ങളില്‍ റിസര്‍ച് സ​െൻറര്‍ അനുവദിക്കും -വയനാട് ചെതലയത്തെ ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ സംസ്കാരിക സെമിനാറിന് രണ്ടുലക്ഷം രൂപ -ലക്കിടി ഓറിയൻറല്‍ കോളജില്‍ അഞ്ചു വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്താത്ത പ്രിന്‍സിപ്പലിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും -വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് ലൈബ്രറിക്കായി 25 ലക്ഷം അനുവദിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.