ഷിഗ​െല്ല: ഇരട്ടക്കുട്ടികൾ അത്യാസന്ന നിലയിൽ

ഈങ്ങാപ്പുഴ: ഷിഗല്ലെ വയറിളക്കം ബാധിച്ച് അടിവാരത്തെ ഇരട്ടക്കുട്ടികളെ അത്യാസന്ന നിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തേക്കിരി വീട്ടിൽ അർഷാദി​െൻറ രണ്ട് വയസ്സുള്ള സിയാൻ, സയാൻ എന്നിവർക്കാണ് രോഗം പിടിെപട്ടത്. ഷിഗെല്ല ബാക്ടീരിയ പടർത്തുന്ന അപകടകാരിയായ രോഗമാണ് ഷിഗല്ലെ വയറിളക്കം. മലം കലർന്ന ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. കഴിഞ്ഞ18ന് വയറിളക്കത്തെ തുടർന്ന് ഇവർ കൈതപ്പൊയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാവാത്തതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. പ്രദേശത്ത് ഷിഗല്ലെ സ്ഥിരീകരിച്ചതോടെ പുതുപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ സമീപത്തെ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷനും ലഘുലേഖയും വിതരണം ചെയ്തു. തിങ്കളാഴ്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. വാർഡ് മെംബർ മുത്തു അബ്ദുസ്സലാം, ജെ.എച്ച്.ഐ അബ്ദുൽ ഗഫൂർ, വിനീത, സൗദ, താജു, സലാം എന്നിവർ നേതൃത്വം നൽകി. കിണർ നിർബന്ധമായും ക്ലോറിനേഷൻ നടത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.