നാലുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ്​ അറസ്​റ്റിൽ

* മലപ്പുറം ചെമ്മാട് സ്വദേശിയാണ് പിടിയിലായത് കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപനക്കായി കൊണ്ടുവന്ന 80ഒാളം കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം ചെമ്മാട് കാലിക്കണ്ടിയിൽ കോഴിപറമ്പത്ത് സലീമിനെയാണ് (40) ബീച്ചിലെ ഗുജറാത്തി സ്കൂളിനടുത്തുനിന്ന് പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത 8000ത്തിൽപരം പാക്കറ്റ് പുകയില ഉൽപന്നങ്ങൾക്ക് നാലുലക്ഷത്തോളം രൂപ വിലവരും. ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാറി​െൻറ നിർദേശപ്രകാരം നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ കടകളിൽ സിറ്റി ആൻറി നാർകോട്ടിക് സ്പെഷൽ ഫോഴ്സ് അന്വേഷണം നടത്തിയപ്പോൾ സലീമാണ് പുകയില ഉൽപന്നങ്ങൾ എത്തിക്കുന്നതെന്ന് മനസ്സിലായി. തുടർന്നുള്ള അന്വേഷണത്തിൽ ഗുജറാത്തി സ്കൂളിന് സമീപത്തെ ഇയാളുടെ രഹസ്യ ഗോഡൗൺ കണ്ടെത്തുകയും നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജി​െൻറ നേതൃത്വത്തിൽ ജില്ല ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ടൗൺ പൊലീസും ചേർന്ന് പുകയില ശേഖരവുമായി പ്രതിയെ പിടികൂടുകയുമായിരുന്നു. വലിയങ്ങാടിയിലെ പലചരക്ക് വ്യാപാരിയായ ഇയാൾ പുകയില ഉൽപന്നങ്ങൾ നിരോധിച്ച കാലം മുതൽ ഇത്തരം ഉൽപന്നങ്ങളായ ഹാൻസ്, കൂൾലിപ് തുടങ്ങിയവ ജില്ലയിലെ പല വ്യാപാരികൾക്കും വിപണനം ചെയ്യുന്നുണ്ടെന്ന് ടൗൺ സി.ഐ പി.എം. മനോജ് പറഞ്ഞു. ടൗൺ എസ്.ഐ രമേശൻ, എ.എസ്.ഐ പ്രസാദ്, സി.പി.ഒ ശ്രീകാന്ത്, സ്ക്വാഡ് അംഗങ്ങളായ കെ. രാജീവ്, എൻ. നവീൻ, കെ.എ. ജോമോൻ, എ.വി. സുമേഷ്, എം. ജിനേഷ്, പി. സോജി, കെ. രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്െചയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.