പ്രതിഷേധ പ്രകടനവും പൊതുയോഗവും

മേപ്പയൂർ: സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം പി.പി. രമണി, ഡി.വൈ.എഫ്.ഐ നേതാവ് ശ്രീജിത്ത് എന്നിവരുടെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം അരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സി. അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. ടി. സുരേഷ് അധ്യക്ഷത വഹിച്ചു. എ.സി. ബാലകൃഷ്ണൻ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. അരിക്കുളത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് സർവകക്ഷി യോഗം മേപ്പയൂർ: സി.പി.എം-എസ്.ഡി.പി.ഐ സംഘർഷം നിലനിൽക്കുന്ന അരിക്കുളം, കാരയാട് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ രംഗത്തിറങ്ങണമെന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡൻറ് സി. രാധ അധ്യക്ഷത വഹിച്ചു. വടകര ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം. ഉണ്ണി, എ.സി. ബാലകൃഷ്ണൻ, സി. രാമദാസ്, ഇ. കുഞ്ഞിരാമൻ, സി. അശ്വനി ദേവ്, ടി. കുഞ്ഞിമൊയ്തീൻ, കെ.കെ. നാരായണൻ, ടി. സുരേഷ് എന്നിവർ സംസാരിച്ചു. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന നടപടികൾ ഏതുഭാഗത്ത് നിന്നുണ്ടായാലും മുഖം നോക്കാതെ നടപടി കൈക്കൊള്ളുമെന്നും പ്രദേശത്ത് പൊലീസ് െപട്രോളിങ് ശക്തിപ്പെടുത്തുമെന്നും ഡിവൈ.എസ്.പി സി.ആർ. സന്തോഷ് പറഞ്ഞു. സംഘർഷാവസ്ഥ നിലനിൽക്കുന്ന ഏക്കാട്ടൂരിൽ പൊലീസ് പിക്കറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇരു ഭാഗത്തുനിന്നുമുള്ള പരാതികളിൽ കേസെടുത്തതായി മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.