ക്യാപ്റ്റൻ ലക്ഷ്മി ദിനം

മുക്കം: ജനാധിപത്യ മഹിള അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണം നടത്തി. ജില്ല പ്രസിഡൻറ് കാനത്തിൽ ജമീല അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ഷീബ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം പുഷ്പജ, ജില്ല കമ്മിറ്റി അംഗങ്ങളായ ലസിത, എ. കല്യാണിക്കുട്ടി, ഗീത വിനോദ് എന്നിവർ സംസാരിച്ചു. എ.എം. ജമീല നന്ദി പറഞ്ഞു. ആൾക്കൂട്ട ഭീകരത: ജനാധിപത്യവിശ്വാസികൾ ഒന്നിക്കണം മുക്കം: ആൾക്കൂട്ട ഭീകരതക്കെതിരെ ജനാധിപത്യവിശ്വാസികൾ ഒന്നിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ തിരുവമ്പാടി നിയോജക മണ്ഡലം സ്വാഗതസംഘം രൂപ വത്കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. സുനീർ അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി, സി.കെ. കാസിം, കെ.വി. അബ്ദുറഹ്മാൻ, പി.ജി. മുഹമ്മദ്, സി.എ. മുഹമ്മദ്, ഇ.പി. ബാബു, വി.എ. നസീർ, സലാം തേക്കുംകുറ്റി, എം.ടി. സൈദ് ഫസൽ, കെ. കോയ, വി.പി.എ. ജലീൽ, റാഫി മുണ്ടുപാറ, പി.എം. സുബൈർ, നാസർ തേക്കുംതോട്ടം, നിസാം കാരശ്ശേരി, എം.എ. ബഷീർ, മുത്തു അബ്ദുസ്സലാം, പി.കെ. നംഷിദ് എന്നിവർ സംസാരിച്ചു. അനുമോദിച്ചു മുക്കം: നഗരസഭ കുടുംബശ്രീ സി.ഡി.എസ് 'സ്നേഹാദരം 2018' എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അനുമോദനം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ലീല, പ്രശോഭ് കുമാർ, സാലി, രജിത കുപ്പോട്ട്, മുക്കം വിജയൻ, പി.ടി. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.