ഉന്നത വിജയികൾക്കും രക്ഷിതാക്കൾക്കും ആദരം

കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ്, യു.എസ്.എസ് ലഭിച്ച വിദ്യാർഥികളെയും നീറ്റ് എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ എം.എ. സേബെയയും ആദരിച്ചു. എട്ട് ഒമ്പത് ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കും കരാട്ടേ ബ്ലാക്ക് ബെൽറ്റ് നേടിയ റിഹാ റഹ്മാെനയും സുബ്രതോ കപ്പ് ജേതാക്കളായ സ്കൂൾ ഫുട്ബാൾ ടീമിനും ആദരം നൽകി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ രക്ഷിതാക്കളെ കുട്ടികൾ പൊന്നാടയണിച്ച് ആദരിച്ചു. സ്കൂളി​െൻറ മികച്ച വിജയത്തിന് നേതൃത്വം നൽകിയ മുൻ ഹെഡ്മാസ്റ്റർ പി.ജെ. കുര്യനെയും അനുമോദിച്ചു. അസി. കലക്ടർ കെ.എസ്. അഞ്ജു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് മുഖ്യാതിഥിയായി. താമരശ്ശേരി ഡി.ഇ.ഒ കുസുമം കെ.എസ് അവാർഡ് ദാനം നിർവഹിച്ചു. പി.കെ. കമറുദ്ദീൻ, അബ്ദുറഹിം കണ്ണാട്ടിൽ, പി.ജെ. കുര്യൻ, സി.പി. അസീസ്, ജി. സുധീർ മറിയമ്മക്കുട്ടി, കെ.ഇ.ടി. മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.