അനുമോദന സായാഹ്നവും ഗൈഡൻസ് ക്ലാസും

അത്തോളി: കോളിയോട്ടുതാഴം റെസിഡൻറ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും ഗൈഡൻസ് ക്ലാസും നടത്തി. പ്രസിഡൻറ് വി. ഷോളി അധ്യക്ഷത വഹിച്ചു. പ്രമുഖ അക്കാദമിക് കൗൺസലർ ഇ. രാജൻ ക്ലാസെടുത്തു. അസോസിയേഷൻ ശുചീകരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു. പ്രിയ സ്മാരക വിദ്യാഭ്യാസ പുരസ്കാര വിതരണവും വൃക്ഷതൈ വിതരണവും നടത്തി. ജനറൽ സെക്രട്ടറി ബി. ബബിത, സുഗുണൻ ഗീതം, പി.എസ്. അനീഷ്, ഗംഗാധരൻ മാസ്റ്റർ, കുമാരി പി. ഹൃദ്യ, വനിത വിങ് സെക്രട്ടറി ഷിജുല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.