ഒമ്പതുപേർക്ക്​ തെരുവുനായുടെ കടിയേറ്റു

പറമ്പിൽബസാർ: പറമ്പിൽബസാറിലും പരിസരത്തും നിന്ന് ചെറിയ കുട്ടി ഉൾപ്പെടെ ഒമ്പതുപേരെ തെരുവുനായ് കടിച്ചു. മന്നംകണ്ടിയിൽ അബ്ദുൽ സമദ്, സി.പി. അബൂബക്കർ, പൂളക്കടവിലെ അസീസ്, കുഴിയാങ്ങൽപൊയിൽ ഹബീബ്, അൻസാം, എളവന ജമാലിയത്ത് തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പറമ്പിൽ ബസാർ, ന്യൂ ബസാർ, മല്ലിശ്ശേരിത്താഴം ഭാഗങ്ങളിൽ തെരുവുനായ് ശല്യം കൂടിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.