കാലിക്കറ്റിൽ ഇന്ന്​ നിർണായക സിൻഡിക്കേറ്റ്​ ​േയാഗം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ശനിയാഴ്ച നിർണായക സിൻഡിക്കേറ്റ് യോഗം. രണ്ടാഴ്ച മുമ്പ് പാതിവഴിയിൽ അവസാനിച്ചതിനെ തുടർന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറും സിൻഡിക്കേറ്റും തമ്മിൽ ഭിന്നത തുടരുന്നതിനിടെയാണ് യോഗം ചേരുന്നത്. കായിക പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനെതിരായ അന്വേഷണ റിപ്പോർട്ട് ചർച്ചയായേക്കും. കഴിഞ്ഞ യോഗത്തിൽ റിപ്പോർട്ട് വെക്കാൻ വി.സി ആവശ്യപ്പെെട്ടങ്കിലും അന്വേഷണ സമിതി കൈമാറിയില്ല. ചർച്ചക്ക് വരുേമ്പാൾ വെക്കുെമന്ന നിലപാടാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്ക്. യോഗം അവസാനിക്കുംമുമ്പ് വി.സി ഇറങ്ങിപ്പോയെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പരാതിപ്പെട്ടിരുന്നു. ശനിയാഴ്ചത്തെ യോഗത്തിൽ 300ഒാളം അജണ്ടകളുണ്ട്. പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ മതിയായ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.െഎ ശനിയാഴ്ച ഭരണ കാര്യാലയത്തിനു മുന്നിൽ സമരം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.