ഇംഗ്ലീഷ് സാക്ഷരത പുസ്തകം പ്രകാശനം

കോഴിക്കോട്: മാവൂരിനെ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത പഞ്ചായത്ത് ആക്കുന്നതി​െൻറ ഭാഗമായി തയാറാക്കിയ 'ഇംഗ്ലീഷ് സാക്ഷരത പുസ്തകം' മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്തു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. നാഷനൽ ചൈൽഡ് ഡെവലപ്മ​െൻറ് കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡോ. ജയന്ത് കുമാർ മുഖ്യാതിഥിയായിരുന്നു. മാവൂർ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. ഉസ്മാൻ, കവിതാഭായ്, പ്രോജക്ട് ചെയർമാൻ ബാബ അലക്സാണ്ടർ, പ്രോജക്ട് കൺവീനർ ആൻഡ് മീഡിയ മാനേജർ ശ്രീജിത്ത് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.