കക്കാടംപൊയിൽ പാർക്കിനുള്ള സ്​റ്റോപ്​ മെമ്മോ തുടരും

കോഴിക്കോട്: മണ്ണിടിച്ചിലിനെതുടർന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി സ്റ്റോപ് മെമ്മോ നൽകിയ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ വാട്ടർ തീം പാർക്കി​െൻറ പ്രവർത്തനം നിർത്തിവെച്ച നടപടി തുടരാൻ ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സി.ഡബ്ല്യു.ആർ.ഡി.എമ്മും ജിയോളജിസ്റ്റും നൽകിയ റിപ്പോർട്ടിൽ ഇവിടെ കൂടുതൽ പഠനം ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ വിഷയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.