കരിപ്പൂർ: തുടർനടപടികൾ അടിയന്തരമായി പൂർത്തിയാക്കും

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിനും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറ് പുനഃസ്ഥാപിക്കുന്നതിനുമുള്ള തുടര്‍നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുത്തതായി എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ അറിയിച്ചു. വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ‍ഇരു എം.പിമാർക്കും പുറെമ വ്യോമയാനമന്ത്രാലയം ജോയൻറ് സെക്രട്ടറി അരുണ്‍കുമാര്‍, ഡി.ജി.സി.എ ജോയൻറ് ഡയറക്ടർ ജെ.എസ്. റാവത്ത്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എക്സി. ഡയറക്ടർ എ.കെ. പാഠക്, എസ്. ബിശ്വാസ്, ജെ.പി. അലക്സ്, എ.കെ.എ. നസീര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.