തേഞ്ഞിപ്പലം: പാലക്കാെട്ട സ്വാശ്രയ കോളജിലെ എം.ബി.എക്ക് പഠിക്കുന്ന 10 വിദേശ വിദ്യാർഥികളുടെ പ്രവേശനം ക്രമപ്പെടുത്താനും തടഞ്ഞുവെച്ച പരീക്ഷഫലം പ്രസിദ്ധീകരിക്കാനും കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ തീരുമാനിച്ചു. പ്രവേശനപരീക്ഷ എഴുതിയില്ലെന്ന കാരണത്താൽ സംസ്ഥാനെത്ത കോളജുകളുടെ മേൽനോട്ടസമിതി ഇവരുടെ പ്രവേശനം ക്രമമല്ലെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യത്വപരമായ കാരണങ്ങളാലാണ് സർവകലാശാല ഇൗ വിദ്യാർഥികൾക്ക് അനുകൂല തീരുമാനമെടുത്തത്. അഫ്ഗാനിസ്ഥാൻ, ലൈബീരിയ എന്നീ രാജ്യങ്ങളിൽനിന്ന് നാലും കെനിയ, ബോട്സ്വാന എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവുമാണ് പാലക്കാട്ട് പഠിക്കാനെത്തിയത്. നിലവിൽ ഇവർ നാലാം സെമസ്റ്ററിന് പഠിക്കുകയാണ്. സർവകലാശാല ഉത്തരവു പ്രകാരം വിദ്യാർഥിക്ഷേമ വിഭാഗം വഴിയാണ് പ്രവേശനം നേടിയെതന്നും കഴിഞ്ഞവർഷംവരെ വിദേശ വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷ വേണ്ടിയിരുന്നില്ലെന്നും വിദേശവിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. വിസ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി സർവകലാശാലയിലെ വിദേശ വിദ്യാർഥികള്‍ക്കായി അഡീഷനല്‍ സപ്ലിമെൻററി പരീക്ഷ നടത്താനും തീരുമാനമായി. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. മറ്റ് പ്രധാന തീരുമാനങ്ങൾ: -യു.ജി.സിയുടെ മാര്‍ഗനിർദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ത്യയിലെ സംസ്ഥാന/കേരള/ഡീംഡ് സര്‍വകലാശാലകള്‍ നല്‍കുന്ന പിഎച്ച്.ഡി പ്രോഗ്രാമുകള്‍ കാലിക്കറ്റ് സര്‍വകലാശാല തത്തുല്യമായി അംഗീകരിക്കും. ഐ.ഐ.എം, ഐ.ഐ.ടി, ഐ.ഐ.എസ്.സി, ഐസർ, നൈസര്‍, എൻ.ഐ.ടി, എന്‍.ഐ.എസ്.ടി തുടങ്ങിയവയുടെ പിഎച്ച്.ഡിക്കും അംഗീകാരം ഉണ്ടാകും. -സി.സി.എസ്.എസ്, അതിന് മുമ്പുള്ള വാര്‍ഷികപരീക്ഷ രീതി എന്നീ സ്‌കീമുകളില്‍ പരീക്ഷ എഴുതിയവര്‍ക്ക് അഡീഷനല്‍ ഡിഗ്രി എഴുതുന്നതിനുള്ള ചട്ടം രൂപവത്കരിച്ചു. -പഠനവകുപ്പുകളിലെ സി.സി.എസ്.എസ്-പി.ജി പ്രോഗ്രാമുകള്‍ പാസായവര്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതാന്‍ അനുവദിക്കും. -2019 പ്രവേശനം മുതല്‍ യു.ജി പ്രോഗ്രാമുകളുടെ െറഗുലേഷന്‍ പരിഷ്‌കരിക്കും. ഇതിന് മുന്നോടിയായി ബോഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍റ്റി, അക്കാദമിക് കൗണ്‍സില്‍, അധ്യാപക സംഘടനകള്‍, വിദ്യാർഥി സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച തുടരും. ആറുമാസത്തിനകം കരട് നിയമാവലി തയാറാക്കും. -ഇഗ്‌നോയുടെ എല്ലാ ബിരുദങ്ങളും അംഗീകരിക്കണമെന്ന ഇഗ്‌നോ വടകര കേന്ദ്രത്തിലെ മേഖല ഡയറക്ടറുടെ അപേക്ഷ തള്ളി. ഓരോ കോഴ്സിെൻറയും തുല്യത അതത് പഠന ബോര്‍ഡുകള്‍ പരിശോധിച്ച ശേഷം അര്‍ഹമായവക്ക് അംഗീകാരം നല്‍കും. -കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് കീഴിലെ സ്ഥിരം അധ്യാപകര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ പാര്‍ട്ട്‌ടൈം ഗവേഷണത്തിന് അനുമതി നല്‍കി. -തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ മാനദണ്ഡം ഉണ്ടാക്കണമെന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിെൻറ നിർദേശം പരിശോധിക്കുന്നതിനായി സമിതി രൂപവത്കരിക്കും. box കേന്ദ്ര സർക്കാറിനെതിരെയുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു തേഞ്ഞിപ്പലം: യു.ജി.സി പിരിച്ചുവിട്ട് ഹയർ എജുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രൂപവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ യോഗത്തിൽ ഹിസ്റ്ററി വിഭാഗം മേധാവി ഡോ. പി ശിവദാസൻ കൊണ്ടുവന്ന പ്രമേയത്തിന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അവതരണാനുമതി നിഷേധിച്ചു. യോഗം തുടങ്ങിയ ഉടൻ അവതരണാനുമതി തേടിയെങ്കിലും മുൻകൂട്ടി പ്രമേയം നൽകി അജണ്ടയിൽ ഉൾപ്പെടുത്താത്തതിനാൽ വി.സി നിഷേധിക്കുകയായിരുന്നു. ഇൗ നടപടി കൗൺസിൽ അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.