സി.എം.എ-വി.കെ.സി പ്രഥമ സോഷ്യല്‍ എൻറര്‍പ്രണര്‍ അവാര്‍ഡിന് അപേക്ഷിക്കാം

കോഴിക്കോട്: കാലിക്കറ്റ് മാനേജ്‌മ​െൻറ് അസോസിയേഷനും (സി.എം.എ) ചെരുപ്പ് നിർമാതാക്കളായ വി.കെ.സിയും ചേര്‍ന്ന് മികച്ച സാമൂഹിക ക്ഷേമപ്രവര്‍ത്തനം നടത്തുന്ന സംരംഭകര്‍ക്ക് സോഷ്യല്‍ എൻറര്‍പ്രണര്‍ അവാര്‍ഡ് നല്‍കുെമന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ അര്‍ഹതപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കിയ സ്ഥാപനങ്ങളില്‍നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ജേതാവിന് 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952366726, 9072661222 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. വാര്‍ത്തസമ്മേളനത്തില്‍ സി.എം.എ പ്രസിഡൻറ് കെ.എ. അജയന്‍, സെക്രട്ടറി അനില്‍ബാലന്‍, വി.കെ.സി ഗ്രൂപ് ഡയറക്ടര്‍ എം.വി. വേണുഗോപാല്‍, കെ.കെ. ഹരിദാസ്, വി. രാമകൃഷ്ണന്‍, എം.എ. മെഹബൂബ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.