ഗ്രാൻറ് പാരൻറ്സ്​ മീറ്റ്

കുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്കൂൾ ലോക ജനസംഖ്യാ ദിനാചരണത്തി​െൻറ ഭാഗമായി 'ചേർത്തുപിടിക്കാം ഒന്നിച്ചിരിക്കാം' ഗ്രാൻറ് പാരൻറ്സ് മീറ്റ് നടത്തി. ആർ.ഇ.ടി ചെയർമാൻ റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പ്രായാധിക്യം വകവെക്കാതെ വയോധികരായ മാതാപിതാക്കൾ കുട്ടികൾക്കൊപ്പം പാട്ടുപാടിയും തമാശകൾ പങ്കിട്ടും പഴയകാല ഓർമകൾ പങ്കുവെച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്ബാൽ, മാനേജർ കെ.സി. കുഞ്ഞമ്മദ്, കെ.കെ. ഇബ്രാഹിം, സി.കെ. പോക്കർ, ഇബ്രാഹിം മാസ്റ്റർ, കെ.എൻ. മറിയം, സബീഷ് തൊട്ടിൽപാലം, പി. ശാന്ത, ടി. ഫൈസൽ, ആമിന രിദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.