കോഴിക്കോട്: പി.ജി വിദ്യാർഥികൾക്ക് വിദേശ സർവകലാശാല ഗവേഷണത്തിന് സഹായകമാകുന്ന സമ്പർക്ക ക്യാമ്പ് സംഘടിപ്പിച്ചു. െഎ.ഇ.സി.െഎ (ഇൻറഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ)യുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് മലേഷ്യൻ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി അസി. പ്രഫ. ഡോ. ആർ. യൂസുഫ് ഉദ്ഘാടനം ചെയ്തു. അമേരിക്കൻ സർവകലാശാലകെളക്കുറിച്ച് ഡോ. മസ്ഉൗദ് അഹ്മദും യു.കെയിലെ സാധ്യതകൾ സംബന്ധിച്ച് ശഹീൻ കെ. മൊയ്തുണ്ണിയും യൂറോപ്പിലെ സോഷ്യൽ സയൻസ് മേഖലകളിലെ അവസരങ്ങൾ ഡോ. മഹ്മൂദ് കൂരിയയും പരിചയെപ്പടുത്തി. െഎ.ഇ.സി.െഎ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സുലൈമാൻ ഉൗരകം, ഡോ. ബദീഉസ്സമാൻ, ആർ.എസ്. വസീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.